ഈ നാലു കാര്യങ്ങൾ വീട്ടിലുണ്ടോ? എന്നാൽ ഇനി കൺമഷി വീട്ടിലുണ്ടാക്കാം…

സൗന്ദര്യത്തിൻ്റെ കാര്യത്തിൽ ഒരുപടി മുന്നിലാണ് പലപ്പോഴും മലയാളികൾ. പുതിയ പരീക്ഷണങ്ങൾ നടത്താൻ എപ്പോഴും ഇഷ്ടമുള്ളവരാണ്. ചർമ്മത്തിലെയും മുടിയിലെയും എല്ലാ പ്രശ്നങ്ങൾക്കും വീട്ടിൽ തന്നെ പരിഹാര മാർഗങ്ങളുണ്ട്. മുഖക്കുരു, നിറമങ്ങൽ, കരിവാളിപ്പ് അങ്ങനെ എല്ലാത്തിനും ഹോം മെയ്ഡ് പരിഹാരങ്ങളാണ് എപ്പോഴും നല്ലത്. പലപ്പോഴും വിപണിയിൽ ലഭിക്കുന്ന ഉത്പ്പന്നങ്ങളിൽ മായവും കെമിക്കലുമൊക്കെ ചേർത്തിട്ടുണ്ടാകാം. ഭൂരിഭാഗം സാധനങ്ങളിലും മായമുണ്ടെന്നാണ് പറയപ്പെടുന്നത്. മുഖത്തിൻ്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ പറ്റില്ല എന്നതാണ് യാഥാർത്ഥ്യം. കൺമഷിയാണ് ഇതിൽ പ്രധാനി.

വാല്ലിട്ട് കൺ എഴുതാൻ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല, അല്ലെ? കണ്ണിൻ്റെ ഭംഗി കൂട്ടണമെങ്കിൽ നല്ല കൺമഷി വേണം. കൺമഷി എഴുതുന്നത് പൊതുവെ എല്ലാ സ്ത്രീകൾക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന മായം ചേർത്ത് കൺമഷികൾക്ക് പകരം വീട്ടിൽ തന്നെ തയാറാക്കുന്നവയാണ് എപ്പോഴും നല്ലത്. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഇത് ഉപയോഗിക്കാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചു കുഞ്ഞുങ്ങൾക്ക് കൺ എഴുതി പൊട്ട് ഇട്ട ്കൊടുക്കാൻ എല്ലാ അമ്മമാർക്കും ഇഷ്ടമാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഡോക്ടർമാർ വിപണിയിൽ ലഭിക്കുന്ന കൺമഷികൾ കുട്ടികൾക്ക് ഉപയോഗിക്കുന്നത് അത്ര പ്രോത്സാഹിപ്പിക്കാറില്ല. അതിൻ്റെ കാരണം അതിലുള്ള മായം തന്നെയാണ്. പണ്ടൊക്കെ വീടുകളിൽ മുത്തശിമാർ ഇത് തയാറാക്കിയിരുന്നു. എന്നാൽ ഇന്ന് ആർക്കും അതിന് നേരവും ക്ഷമയുമില്ല. കൺമഷി എഴുതുന്നത് കണ്ണിന് കുളിർമയും കാഴ്ച നിലനിർത്തുന്നതിനും വളരെയധികം സഹായിക്കും. സ്നിഗ്ധത നിലനിർത്തുന്നതിനും കണ്ണിന് ഭംഗി കൂട്ടുന്നതിനും ഏറെ നല്ലതാണ് കൺമഷി

കൺമഷി എങ്ങനെ വീട്ടിൽ തയാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ

പഞ്ഞി, ജീരകം, കടുകെണ്ണ, നെയ്യ്

എങ്ങനെ തയാറാക്കാം

പഞ്ഞി നാല് ചെറി കഷണങ്ങളാക്കി എടുക്കുക. ഇനി കൈ കൊണ്ട് ഇത് അൽപ്പം വിടർത്തി അതിനുള്ളിൽ ജീരകം ഇടുക. ഇങ്ങനെ നാല് ചെറിയ കഷണങ്ങളായ പഞ്ഞിയും കൈവിരലുകളുടെ നീളത്തിൽ തിരി പോലെ എടുത്ത് ഉള്ളിൽ ജീരകം നിറയ്ക്കാം. ഇനി ഇത് ചെറിയ മൺ വിളക്കിൽ ഇട്ട് കടുകെണ്ണ ഒഴിച്ച് തിരി കത്തിക്കുക. ഇതിൽ നിന്നുള്ള കരി ലഭിക്കാനായി നാല് ഗ്ലാസിൻ്റെ മുകളിൽ ഒരു സ്റ്റീൽ പാത്രം കമഴ്ത്തി വച്ച ശേഷം തിരി മുഴുവൻ കത്തി തീരാൻ അനുവദിക്കുക. തിരി കത്തി തീരുമ്പോൾ കരി പാത്രത്തിൽ പിടിച്ചിരിക്കുന്നത് കാണാം. ഇത് പതുക്കെ ചുരണ്ടി എടുത്ത ശേഷം ഒരു കൊച്ച് കുപ്പിയിലേക്ക് മാറ്റി അൽപ്പം നെയ്യ് കൂടെ ചേർത്ത് ഇളക്കി വയ്ക്കുക.

Hot Topics

Related Articles