കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണം :കുടുംബത്തിലെ ഒരാൾക്കു വീതം സർക്കാർ
ജോലിനൽകുക ;വന സംരക്ഷണ നിയമം കാലോ
ചിതമായി പരിഷ്ക്കരിക്കുക:കർഷകകോൺഗ്രസ്സ്

എരുമേലി: കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് ആന്റണിയുടേയും
പുറത്തേൽ ചാക്കോയുടേയും
കുടുംബങ്ങളിൽ കർഷകോൺഗ്രസ്സ് സംസ്ഥാന
പ്രസിഡന്റ് കെ.സി. വിജയനും സംഘവും സന്ദർശനം നടത്തി.

Advertisements

സാധാരണ കർഷക കുടുംബങ്ങളിൽപ്പെട്ട രണ്ടു കർഷകരുടേയും വിയോഗം ആ കുടുംബങ്ങളെ അനാഥമാക്കിത്തീർത്തിരിക്കുകയാണ്. രണ്ടു കുടുംബങ്ങളിലേയും ഒരാൾക്കു വീതം സർക്കാർ
ജോലിനൽകി അവരെ സംരക്ഷിക്കണമെന്ന് കർഷക
കോൺഗ്രസ്സ് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന സംരക്ഷണ നിയമവും ,
വന്യമൃഗ സംരക്ഷണനിയമ
വും , കാലോ
ചിതമായി പരിഷ്ക്കരിക്കുക.
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന വന്യമങ്ങളിൽ നിന്നും സംരക്ഷണത്തിനായി മുൻകാലങ്ങളിൽ നൽകിയിരുന്ന മുഴുവൻ തോക്ക്ലൈസൻസുകൾ
പുതുക്കി നൾക്കുകയും, വന്യമൃഗ വർദ്ധനവ് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ ഭാരവാഹികളായ ബാബുജി ഈശോ,പഴകുളം സതീഷ്, എം സി അനിൽകുമാർ , കെ.ബി. റാഷിദ് .ജില്ലാ പ്രസിഡന്റുമാരായ അഡ്വ ടി.എച്.സിറാജുദ്ദീൻ, തോമസുകുട്ടി. മണക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.