കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം ചെയ്യുക – കേരള കോൺഗ്രസ് (ബി)

പത്തനംതിട്ട :നാട്ടിലിറങ്ങി ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് ആവിശ്യമായ നിയമ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും, കാട്ടുപോത്തിൻ്റെ ആക്രമണത്താൽ മരണപ്പെട്ട രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം അടിയന്തര സഹായം നൽകുവാൻ
കേന്ദ്ര ഗവൺമെൻറ് തയ്യാറാകണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് ആവശ്യപ്പെട്ടു.

Advertisements

കേരള കോൺഗ്രസ്(ബി)ജില്ലാ സെക്രട്ടറിയേറ്റും, കർഷക യൂണിയൻ (ബി) ജില്ലാ കമ്മിറ്റിയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് പി.കെ.ജേക്കബ് അധ്യക്ഷത വഹിച്ചു. കർഷക യൂണിയൻ ( ബി ) സംസ്ഥാന പ്രസിഡണ്ട് ഹരിപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന ജോയിൻ്റ് സെക്രട്ടറി റെജി കെ ചെറിയാൻ,ജില്ലാ സെക്രട്ടറി സുനിൽ വലഞ്ചുഴി, കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ചെറിയാൻ എബ്രഹാം ,സെക്രട്ടറി സോമസുന്ദരൻ ദളിത്കോൺഗ്രസ് (ബി) ജില്ലാപ്രസിഡണ്ട് കെ.കെ ഗോപാലൻ, നിയോജകമണ്ഡലം പ്രസിഡൻ്റുമരായ സാം ജോയിക്കുട്ടി, മാത്യു ദാനിയേൽ, ജില്ലാ ട്രഷറാർ അഡ്വ.ജോൺ പോൾ, വനിത കോൺഗ്രസ്സ് ജില്ലാ പ്രസിഡൻറ് രമ ബിജു., ജില്ലാ സെക്രട്ടറി ബിജിമോൾ മാത്യു, ബാബു ജോസഫ് അന്തിയാംകുളം,ബിജു തോമസ്, കെ.കെ സുശീലൻ, ബിജു എബ്രഹാം, അനിതാ തുടങ്ങിയവർ പ്രസംഗിച്ചു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.