കോട്ടയം : കോട്ടയം കടുത്തുരുത്തിയിൽ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി നാടുകടത്തി. പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽ അജി മകൻ അഖില്‍ കെ അജി (25) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.