കോട്ടയം : കോട്ടയം കറുകച്ചാലിൽ എംഡിഎംഎയുമായി ഡ്രോൺ ക്യാമറ വിദഗ്ധനായ എൻജിനീയറിങ് ബിരുദധാരി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായി. ഇടുക്കി സ്വദേശി അണക്കര കുന്നത്ത് മറ്റം അനീഷ് ആൻ്റണി (23) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. നാല് ഗ്രാം അതിമാരകമായ മയക്കു മരുന്നായ എംഡിഎംഎ യും ഇയാളുടെ കയ്യിൽ നിന്ന് കണ്ടെത്തി.
ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു.
കോളേജ് വിദ്യാർത്ഥികൾ അടക്കം ഇയാൾ ഈ രാസ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകളായി നിരീക്ഷിച്ചു വരികയായിരുന്നു.
തുടർന്ന് വേഷം മാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചലച്ചിത്ര നിർമ്മാതാക്കൾ എന്ന് പറഞ്ഞ് പരിചയപ്പെടുകയും, പിന്നീട് എംഡിഎംഎ ആവശ്യപ്പെട്ടപ്പോൾ കറുകച്ചാൽ നെടുങ്കുന്നത്ത് വച്ച് കൈമാറുകയും ചെയ്യുബോഴാണ് പിടിയിലാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 നും, 23 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും ഇയാളുടെ ഇരകളായിരുന്നത്. കസ്റ്റഡിയിലെടുബോഴും നിരവധി പേർ എംഡിഎംഎ ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും എംഡിഎംഎ വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൺസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർമാരായ ബിനോദ് കെ ആർ, വിനോദ് കെ.എൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് കുമാർ വി,നിമേഷ് കെ.എസ്, പ്രശോഭ് കെ.വി, ഹാംലെറ്റ്, നിഫി ജേക്കബ്, ധന്യ മോൾ എം.വി, അനിൽ കെ.കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.