പത്തനംതിട്ട തിരുവല്ലയിൽ ശക്തമായ കാറ്റിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് അപകടം

തിരുവല്ല : ശക്തമായി വീശി അടിച്ച കാറ്റിൽ തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ട് പടഹാരത്തിൽ പടിക്ക് സമീപത്തായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ല.

Advertisements

ആലപ്പുഴയിൽ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. പോസ്റ്റിന് ഒപ്പം സമീപത്ത് നിന്നിരുന്ന ചെറു മരവും റോഡിലേക്ക് വീണു. തിരുവല്ലയിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ചേർന്ന് പോസ്റ്റ് ബസ്സിന് മുകളിൽ നിന്ന് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ച നിലയിലാണ്.

Hot Topics

Related Articles