തിരുവല്ല : നീതി നിഷേധങ്ങളിൽ നിശബ്ദരാകില്ല, വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന കാലിക പ്രസക്തമായ മുദ്രാവാക്യമുയർത്തുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായുള്ള പതാക ജാഥക്ക് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി കോർണറിൽ സ്വീകരണം നൽകി. യോഗം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ കെ. എസ്. ശബരിനാഥൻ, എസ്.എം.ബാലു എന്നിവർ ക്യാപ്റ്റൻമാരായും സംസ്ഥാന ജനറൽ സെക്രട്ടറിമാർ റോബിൻ പരുമല,ബിനു ചുള്ളിയിൽ, സെക്രട്ടറിമാരായ ടോം കോര അഞ്ചേരിൽ, പി എസ് അനുതാജ്, ലിന്റോ പി ആന്റു, ഷിനി തങ്കപ്പൻ, മാർട്ടിൻ സ്കറിയ എന്നിവർ അംഗങ്ങളുമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച ജാഥയാണ് തിരുവല്ലയിൽ കടന്ന് വന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല, ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്മാർ ആർ ജയകുമാർ, എബി മേക്കരിങ്ങാട്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാർ, അഖിൽ ഓമനക്കുട്ടൻ,ബെൻസി അലക്സ്,
എം.എസ് ഷിജു, എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻസർ മുഹമ്മദ്, അഫ്സൽ വി ഷെയ്ഖ്, കോൺഗ്രസ് ഭാരവാഹികൾ രാജേഷ് മലയിൽ, ബെന്നി സ്കറിയ, സേവാദൾ സംസ്ഥാന സെക്രട്ടറി എ ജി ജയദേവൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ബെന്റി ബാബു,മുന്ന വസിഷ്ടൻ, ടോണി ഇട്ടി, ബ്ലസൻ പത്തിൽ, ബ്ലസൻ പാലത്തിങ്കൽ, റിദേഷ് ടി ആന്റണി, അശോക് കുമാർ, അനീഷ് കെ മാത്യു,ജോമി മുണ്ടകത്തിൽ, സിബിൻ കുഴിക്കാല, അഡ്വ ശ്രീജിത്ത് തുളസിദാസ്, അഡ്വ. ബ്രയിറ്റ് കുര്യൻ, ജിബിൻ തച്ചമല, ജോജൻ നെടുമ്പ്രം, മിഥുൻ ദാസ്, വിഷ്ണു പുതുശ്ശേരി,
എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.