2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക്; മലയാളികൾക്ക് അഭിമാനമായി ആറാം റാങ്കു നേടി പാലാ സ്വദേശിനി നവ്യ ജയിംസ്

ദില്ലി: 2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകളും പെൺകുട്ടികൾക്ക്. മലയാളികളുടെ അഭിമാനമായി കോട്ടയം പാലാ മുത്തോലി സ്വദേശി നവ്യാ ജയിംസാണ് ആറാം റാങ്ക് കരസ്ഥമാക്കി.

Advertisements

ഒന്നാം റാങ്ക് ഇഷിത കിഷോറിനാണ്. ഗരിമ ലോഹ്യയ്ക്കാണ് രണ്ടാം റാങ്ക്. എൻ. ഉമഹാരതി മൂന്നാം റാങ്കും സ്മൃതി മിശ്ര നാലാം റാങ്കും നേടി. മയൂർ ഹസാരികയ്ക്കാണ് അഞ്ചാം റാങ്ക്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ മലയാളി എസ്. ഗൗതം രാജിന് 63–ാം റാങ്ക് ലഭിച്ചു. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കാണ് നിയമന ശുപാ‍ർശ.

പാലാ സെൻ്റ്.തോമസ് കോളേജ് അധ്യാപകൻ ജയിംസ് തോമസിൻ്റെ മകളാണ് ആറാം റാങ്കുകാരി നവ്യ ജയിംസ്.
പാലാ അൽഫോൺസാ കോളേജിലായിരുന്നു നവ്യയുടെ വിദ്യാഭ്യസം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.