കോട്ടയം നഗരമധ്യത്തിൽ നിന്നും എം.ഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ; പിടിയിലായത് ചങ്ങനാശേരി സ്വദേശികൾ 

കോട്ടയം:  നഗരമധ്യത്തിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. 3.8 ഗ്രാം രാസലഹരിയാണ് കണ്ടെടുത്തത്. ചങ്ങനാശ്ശേരി വാഴപ്പള്ളി കൂനന്താനം പുത്തൻപുരയ്ക്കൽ  വീട്ടിൽ ഷോൺ കുര്യൻ, വാഴപ്പള്ളി കൂനന്താനം മഞ്ചേരിക്കളം വീട്ടിൽ ജോസഫ് സ്കറിയ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കോട്ടയം എക്‌സൈസ്  റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ചെറിയാനും, സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisements

എംഡിഎംഎ കടത്തിയ ആഡംബര ബൈക്കും, പ്രതികളുടെ മൊബൈൽ ഫോണും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് ഇൻസ്പെക്ടർ സബിൻ, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ.ഡി, രാജീവ്.ആർ.കെ, രാജീവ്.കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൂജു എസ്, സന്തോഷ്‌ ടി, ശ്യാംകുമാർ.എസ്, രതീഷ് കെ നാണു, അശോക് ബി.നായർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles