തിരുവനന്തപുരം : വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാല്‍ ജനങ്ങള്‍ക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും ജോസ് കെ മാണി പറഞ്ഞു.വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Advertisements
വന്യമൃഗങ്ങള്‍ പുറത്തേക്ക് വന്നാല്‍ അവയെ വെടി വെച്ച് കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളേയും സംരക്ഷിക്കുന്നതാണ് അതിനാല്‍ പോലീസ് ഇറങ്ങി ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണം. വന്യജീവികളുടെ മരണങ്ങള്‍ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങള്‍ ഭേദഗതി ചെയ്യാൻ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ജോസ് കെ മാണി പറഞ്ഞു.