അന്തർ ദേശീയ വിദ്യാഭ്യാസ വെബിനാർ 26 ന്

മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ മെയ് 26ന് 6 പി എം മുതൽ വിവിധ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ/ തൊഴിൽ മേഖലകളെ കുറിച്ച് വെബീനാർ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ ഡോ സാബു തോമസ് ഉദ്ഘാടനം ചെയ്യും. വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. ജീജാസിംഗ് ഐപിഎസ്,( സിവിൽസ് ), സാജു ജോസഫ് ( അയർലൻഡ് & കാനഡ), ബെൻസൺ തോമസ് ( യു.എ.ഇ), മാത്യു ജെയിംസ്( യു. കെ ), ജെസ്വിൻ ജോസ് ( ജർമ്മനി), ഐ ബി ഇഗ്നേഷ്യസ് മാത്യു( ഓസ്ട്രേലിയ), ഡോ. മിലിന്ദ് തോമസ്( എൻട്രൻസ് പരീക്ഷകൾ ) എന്നിവർ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 25ന് മുമ്പ് സജിൻ സ്കറിയ യുടെ (+91 97781 96937) പക്കൽ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് അറിയിച്ചു.

Advertisements

Hot Topics

Related Articles