പാർലമെന്റ് ഉദ്ഘാടനത്തിന് എം.പി മാർക്ക് ക്ഷണക്കത്ത്; ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ, ആംആദ്മി പാർട്ടിയും, തൃണമൂൽ കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിക്കും

ദില്ലി: ഞായറാഴ്ച നടക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. ആംആദ്മി പാർട്ടിയും, തൃണമൂൽ കോൺഗ്രസും ചടങ്ങ് ബഹിഷ്ക്കരിക്കും. രാഷ്ട്രപതിയെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇരു പാർട്ടി നേതാക്കളും പറയുന്നു.

Advertisements

കൂടാതെ ചടങ്ങ് ബഹിഷ്ക്കരിക്കാൻ കോൺഗ്രസും ഇടത് പക്ഷവും തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, പാർലമെന്റ് ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങ് ബഹിഷ്ക്കരണത്തിന്റെ വാർത്ത പുറത്തു വന്നത്.

ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. മോദിയുടെ പൊങ്ങച്ച പ്രോജക്ടെന്ന് നേരത്തെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കായി രാഷ്ട്രപതിയെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനവും ശക്തമാക്കുകയാണ്.

സഭകളുടെ നാഥന്‍ രാഷ്ട്രപതിയാണ്. പുതിയ സഭാഗൃഹമാണ് ഉദ്ഘാടനം ചെയ്യുന്നത്. നിയമനിര്‍മ്മാണത്തിന്‍റെ തലവനായ രാഷ്ട്രപതിയാണ് സ്വഭാവികമായും ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിന് ചടങ്ങിലേക്ക് ക്ഷണമില്ല. പകരം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

Hot Topics

Related Articles