കിടപ്പുരോഗികൾക്ക് ആശ്വാസം പകർന്ന് മമ്മൂട്ടി ;കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനിലൂടെ സൗജന്യ ഓക്സിജൻ കോൺസൻട്രേറ്ററുകൾ നൽകി

കൊച്ചി :കിടപ്പുരോഗികൾക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകി നടൻ മമ്മൂട്ടി. അന്തരീക്ഷത്തിലെ വായുവിൽ നിന്നു നൈട്രജനെ വേർതിരിച്ച് ശുദ്ധമായ ഓക്സിജൻ രോഗികൾക്ക് ലഭ്യമാക്കുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ ആശ്വാസം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം മമ്മൂട്ടി നിർവഹിച്ചു.

Advertisements

ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന‌ു നടത്തുന്ന പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ കോൺസൻട്രേറ്ററുകളാണ് നൽകുക. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെയർ ആൻ‍ഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, ഡോ.വി.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു. ആശ്വാസം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ‪99619 00522‬ നമ്പറിൽ ബന്ധപ്പെടാം.

Hot Topics

Related Articles