മുപ്പത് വര്‍ഷമായി കടത്തിണ്ണയില്‍ അന്തിയുറങ്ങിയിരുന്ന രവിയ്ക്ക് അടൂര്‍ മഹാത്മയില്‍ അഭയം

അടൂർ : തലചായ്ക്കാനിടമില്ലാതെ കഴിഞ്ഞ മുപ്പത് വര്‍ഷമായി പന്തളം നഗരത്തിന്റെ കടത്തിണ്ണകളില്‍ അന്തിയുറങ്ങിയിരുന്ന തിരുവനന്തപുരം സ്വദേശി രവി(65) ന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ആശ്രയയമായി.
ഉറ്റവരുമായി പിണങ്ങി നാട് വിട്ട് വന്നതാണ് രവി. ഇപ്പോൾ അവരൊക്കെ എവിടെയെന്ന് രവിക്ക് അറിയില്ല. പ്രായാധിക്യത്തിൻ്റെ മറവിയും ഉണ്ട്. ആക്രിപെറുക്കിയും കക്കൂസുകള്‍ കഴുകിയും ഉപജീവനം നടത്തിവന്നിരുന്ന ഇദ്ദേഹം വാര്‍ദ്ധക്യ രോഗവശതകളായതിനാല്‍ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലും പട്ടിണിയിലുമായിരുന്നു. കാലില്‍ ഉണ്ടായ മുറിവ് ഭേതമാകാതെ പുഴുപിടിച്ച അവസ്ഥയിലാണ്.

Advertisements

സാമൂഹ്യ പ്രവര്‍ത്തകനായ ശ്യാംകുമാര്‍ ജില്ലാ സാമൂഹ്യ നീതി വകുപ്പിന് നല്‍കിയ അപേക്ഷ പരിഗണിച്ച് സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ ഷംല ബീഗം നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് മഹാത്മ ജനസേവന കേന്ദ്രം ഇദ്ദേഹത്തെ ഏറ്റെടുത്തത്.
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ. എ, ട്രഷറര്‍ മഞ്ജുഷ. വിനോദ്, ബെഗ്ഗര്‍ ഹോം സൂപ്രണ്ട് പ്രീത ജോണ്‍, കെയര്‍ടേക്കര്‍ വിനോദ്. ആര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പന്തളം ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ അമീഷ്. കെ, പന്തളം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീന. കെ, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ശ്രീദേവി. റ്റി പൊതുപ്രവര്‍ത്തകനായ ശ്യാംകുമാര്‍ എന്നിവർ സാന്നിധ്യമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.