‘ബസ് സർവീസ് നിർത്തി വെച്ച് സമരത്തിനില്ല; തിരുവനന്തപുരത്ത് ജൂൺ അഞ്ച് മുതൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും’ : ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ

തൃശൂർ: സംസ്ഥാനത്ത് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കിൽ ബസ് സർവീസ് നിർത്തി വെച്ച് സമരത്തിനില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. അനിശ്ചിതകാല നിരാഹാര സമരം ജൂൺ അഞ്ച് മുതൽ തിരുവനന്തപുരത്ത് നടത്തുമെന്ന് അവർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ് നിരാഹാരം കിടക്കുമെന്ന് കൺവൻഷനിൽ തീരുമാനിച്ചു. തൃശൂരിൽ നടന്ന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം.

Advertisements

മരണം വരെ നിരാഹാരം കിടക്കും. വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്നും ഇന്നലെ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ സംഘടനയ്ക്കല്ല ശക്തിയെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചു. യഥാർത്ഥ സംഘടന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികളാണെന്നും അവർ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സമരത്തിലുറച്ച് നിൽക്കുകയാണ് ഒരു വിഭാഗം സ്വകാര്യ ബസുടമകൾ. സംസ്ഥാനത്ത് ജൂൺ 7 മുതൽ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി ചർച്ച നടത്തിയെങ്കിലും അത് പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം.

വിദ്യാർത്ഥികളുടെ മിനിമം കൺസഷൻ 5 രൂപയാക്കണം,കൺസഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കൺസഷന് പ്രായപരിധി നിശ്ചയിക്കണം ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് നിലനിർത്തണം എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ.

Hot Topics

Related Articles