‘ഇ- മുറ്റം’ വരുന്നു : ഡിജിറ്റൽ പഞ്ചായത്താകാൻ ഒരുങ്ങി
തൃക്കൊടിത്താനം

കോട്ടയം: ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളെയും ഡിജിറ്റൽ സാക്ഷരരാക്കി സമ്പൂർണ ഡിജിറ്റൽ പഞ്ചായത്താവാനൊരുങ്ങുകയാണ് തൃക്കൊടിത്താനം. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതാ പരിപാടിയിലൂടെയാണ് സാധാരണക്കാരെ ഡിജിറ്റൽ സാക്ഷരരാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.

Advertisements

എല്ലാ വാർഡുകളിലും കുടുംബശ്രീയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരതാ പഠനത്തിൽ പങ്കാളികളാകുന്നവരുടെ വിവരങ്ങൾ ഓൺലൈൻ സർവേയിലൂടെ കണ്ടെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി രൂപീകരിച്ച് സർവേയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സർവേ നടത്തുന്നവർക്കായി പഞ്ചായത്ത് തലത്തിൽ കൈറ്റിന്റെ (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) നേതൃത്വത്തിൽ രണ്ട് പരിശീലനങ്ങൾ നൽകി.

സർവേ പൂർത്തിയായ ശേഷം 20 പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടർ എന്ന നിലയിൽ കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. സംസ്ഥാന തലത്തിൽ കൈറ്റ് തയ്യാറാക്കിയിരിക്കുന്ന ഡിജിറ്റൽ കൈപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പത്ത് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്സുകളാണ് നൽകുക.

കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ എന്നിങ്ങനെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിക്കും. സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ വാർത്തകൾ തിരിച്ചറിയുന്നതിനും ഡിജിറ്റൽ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുമുള്ള അവബോധം സാധാരണ ജനങ്ങൾക്ക് നൽകുക എന്നതാണ് ഡിജിറ്റൽ സാക്ഷരത കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

ഇത് കൂടാതെ സർക്കാരിന്റെ ഡിജിറ്റൽ സേവനങ്ങളെ കുറിച്ചുള്ള അറിവ് സാധാരണക്കാരിൽ എത്തിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും പാർശ്വവത്കൃതരെ മുഖ്യധാരയിൽ എത്തിക്കുന്നതിനും ഡിജിറ്റൽ സംവിധാനത്തെ പ്രയോജനപ്പെടുത്തുക എന്നതും ഡിജിറ്റൽ സാക്ഷരതയുടെ ലക്ഷ്യമാണ്. സാക്ഷരതാ മിഷന്റെ പൈലറ്റ് പദ്ധതിയായി ആരംഭിക്കുന്ന ഇ – മുറ്റം സാക്ഷരതാ പദ്ധതി സംസ്ഥാനത്തെ 14 ഗ്രാമപഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. കൈറ്റാണ് പദ്ധതിക്കായുള്ള സാങ്കേതിക സഹായം നൽകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.