അപകടങ്ങൾ പതിയിരിക്കുന്നു ; മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ; ജാഗ്രതാ നിർദ്ദേശവുമായി റോഡ് സുരക്ഷാ അതോറിറ്റി

തിരുവനന്തപുരം : വാഹനാപകടങ്ങള്‍ കൂടുതല്‍ സംഭവിക്കുന്ന മഴക്കാലത്ത് വാഹന യാത്രികര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിര്‍ദേശം.മഴക്കാലത്ത് വാഹന യാത്ര സുരക്ഷിതമാക്കാൻ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.മഴക്കാലത്ത് റോഡില്‍ വെളളം കെട്ടി നിന്ന് അപകടത്തിന് സാധ്യതയുള്ളതിനാല്‍ ശ്രദ്ധയോടെ വാഹനം ഓടിക്കുക.

Advertisements

പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തും. വാഹനം ഏതായാലും കനത്ത മഴയത്ത് ഹെഡ് ലൈറ്റുകള്‍ തെളിയിക്കുന്നത് മറ്റ് റോഡ് യാത്രികരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് നല്ലതാണ്. ഓട്ടമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനം ഉള്ളതിനാല്‍ പുതിയ ഇരുചക്ര വാഹനങ്ങളില്‍ എല്ലായ്പ്പോഴും ലൈറ്റ് തെളിഞ്ഞിരിക്കും.എന്നാല്‍ ഹൈബീം ഉപയോഗം എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതും അപകടങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനങ്ങളുടെ ടയറിന്റെ നിലവാരം പരിശോധിച്ച്‌ സുരക്ഷിതത്വം ഉറപ്പാക്കുക. പഴക്കം വന്നതും ത്രെഡ് വെയര്‍ ലിമിറ്റര്‍ വരെ തേയ്മാനം സംഭവിച്ചതുമായ ടയറുകള്‍ക്കു പകരം പുതിയവ ഉപയോഗിക്കാം. ടയര്‍ പ്രഷര്‍ കൃത്യമാക്കി വെക്കുവാൻ ശ്രദ്ധിക്കുക.
മഴക്കാലത്ത് വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ സഞ്ചരിക്കാതിരിക്കുക. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാൻ മറ്റു വാഹനങ്ങളുമായി പരമാവധി ദൂരം അകലം പാലിക്കുക. വൈപ്പര്‍ ബ്ലേഡുകള്‍ മഴക്കാലത്തിനു മുൻപ് മാറ്റി പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്തണം.

ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഹാൻഡ്‌ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുൻപ് പരിശോധിക്കണം.കനത്ത മഴയുളള സമയങ്ങളില്‍ യാത്ര പരമാവധി ഒഴിവാക്കുക.
ഇരുചക്ര റൈഡര്‍മാര്‍ മഴക്കാലത്ത് പരമാവധി ബ്രൈറ്റ് കളര്‍ മഴക്കോട്ടുകള്‍ ഉപയോഗിക്കുക. ഡ്രൈവ് ചെയിൻ, മെക്കാനിക്കല്‍ ബ്രേക്ക് ലിങ്കുകള്‍ എന്നിവ കൃത്യം ആയി ലൂബ്രിക്കേറ്റ് ചെയ്യുക. നനഞ്ഞ വാഹനം ഒരിക്കലും കവറിട്ട് മൂടരുത്. ഇത് തുരുമ്പിന് കാരണമാകും.

ബസുകളുടെ ഷട്ടറുകള്‍ ലീക്ക് പ്രൂഫ് ആയിരിക്കണം. റോഡിലുള്ള മാര്‍ക്കിംഗുകളിലും സീബ്ര ക്രോസിംഗുകളിലും ബ്രേക്കിടുമ്ബോള്‍ സൂക്ഷിക്കുക.കാലവര്‍ഷം: വാഹനത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണംകാലവര്‍ഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോര്‍ട്ട് വാഹന ഉടമകളും റിഫ്ളക്റ്റര്‍, ടയര്‍, വൈപ്പര്‍, ഇൻഡിക്കേറ്റര്‍, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

വെയില്‍ കൊണ്ട് കട്ടിയായ വൈപ്പറുകള്‍ മാറ്റണം. മോട്ടോര്‍ വാഹന വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങള്‍ പ്രത്യേകം പരിശോധിക്കുമെന്നും ഇവ പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ട്രാൻസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.