ഹൈദരാബാദ്: അവിഹിത ബന്ധത്തിൻറെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ ശാസിച്ചത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് മിണ്ടാതിരിക്കാൻ കഴിയില്ല, അവിഹിത ബന്ധത്തിന് ഭാര്യയെ ഭര്‍ത്താവ് ശാസിക്കുന്നത് ഒരുതരത്തിലും ആത്മഹത്യക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ.സുരേന്ദറിന്റെ ഉത്തരവ്. ഭാര്യയുടെ അവിഹതബന്ധം കുടുംബബന്ധത്തേയും ഭര്‍ത്താവുമായുള്ള ബന്ധത്തേയും പ്രതികൂലമായി ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലര്‍ത്തുന്നത് യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവഹിത ബന്ധമുണ്ടെങ്കില്‍ ഭര്‍ത്താവിന് വെറുതിയിരിക്കാൻ ആകില്ല’, ഉത്തരവില്‍ പറയുന്നു.
അവിഹിത അടുപ്പം സംബന്ധിച്ച വസ്തുതയില്‍ തര്‍ക്കമില്ല, ആത്മഹത്യചെയ്ത ആളുമായി അവിഹിത ബന്ധം പുലര്‍ത്തിയ ആളെയാണ് ആത്മഹത്യാ കേസില്‍ പ്രതിയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരാളുമായി അവിഹിത ബന്ധമില്ലെങ്കില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരായ ആരോപണങ്ങള്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഈ സംഭവത്തില്‍ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്നും കോടതി പറഞ്ഞു.