കോട്ടയം :എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം, ആലുവ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷം മഹാകവി കുമാരനാശാന്റെ 150 ആം ജന്മദിന ആഘോഷം തുടങ്ങിയവ സംയുക്തമായി ആഘോഷിക്കുന്നു.
എസ്.എൻ.ഡി.പി യോഗം സംഘടന സെക്രട്ടറിയായിരുന്ന ടി.കെ മാധവൻ ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹത്തോടെ സംഘടിപ്പിച്ച ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ സംഘടിത സമരമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി പ്രൗഢഗംഭീരമായ ആഘോഷങ്ങളോടെ 28ന് വൈകുന്നേരം 4 ന് എസ് എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കുന്നു. സംയുക്ത സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി ആയിരുന്ന കേരളത്തിന്റെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ മഹാകവി കുമാരനാശാന്റെ 150 ആം ജന്മദിന ആഘോഷങ്ങൾ സമ്മേളനത്തിൽ കോട്ടയത്തിന്റെ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും വാദിക്കാനും ജയിക്കാനും അല്ല.
അറിയാനും അറിയിക്കുവാനും വേണ്ടിയാണ് എന്ന് ഗുരുദേവൻ ഉത്ഘോഷിച്ച ഏഷ്യയിലെ പ്രഥമ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ എസ്.എൻ.ഡി.പി യോഗം കൗൺസിലറും മുൻ സ്പൈസസ് ബോർഡ് ചെയർമാനും ആയിരുന്ന എ.ജി തങ്കപ്പൻ സമ്മേളനത്തിൽ ഉദ്ഘാടനം നിർവഹിക്കും.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി എം, മധു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ശ്രി ആർ രാജീവ് യോഗത്തിന്റെ എക്കാലത്തേയും മികച്ച സംഘാടകനും വൈക്കം സത്യാഗ്രഹ സമര നായകനും ആയ ടി കെ മാധവനെ അനുസ്മരിക്കും.
എസ് എൻ ഡി പി യോഗം കൗൺസിലറും യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റും സന്ദീപ് പച്ചയിൽ സമ്മേളനത്തിൽ യുവജനസന്ദേശം നൽകും. ബി ജെ പി ജില്ല പ്രസിഡന്റ്.ലിജിൻ ലാൽ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും.
ചരിത്ര പ്രധാനമായ മൂന്ന് ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടയം യൂണിയന്റെ നാല് മേഖലകളിൽ നിന്നും അയ്യായിരത്തിൽപരം ഇരുചക്ര വാഹനങ്ങൾ പങ്കെടുക്കുന്ന റാലി യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആരംഭിച്ച് നെഹ്റു സ്റ്റേഡിയത്തിൽ സംഗമിച്ച് കോട്ടയം നഗരത്തെ വലം വച്ച് തിരുനക്കര ക്ഷേത്ര മൈതാനിയിൽ എത്തിച്ചേരുന്നു.
രാവിലെ 10 മണിയ്ക്ക് വൈക്കത്ത് ടി.കെ മാധവന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ ആരംഭിക്കുന്ന ദീപശിഖ പ്രയാണവും വൈകുന്നേരം 4ന് ഇരുചക്ര വാഹന റാലിക്കൊപ്പം സമ്മേളന നഗരിയിൽ എത്തിച്ചേരുന്നു.
യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ പ്രസിഡന്റ് ലിനീഷ് റ്റി ആക്കളം സ്വാഗതപ്രസംഗം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് കുമാര മണലേൽ ആമുഖ പ്രഭാഷണം നിർവ്വഹിക്കുകയും കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി യോഗം ഡയറക്ടർ ബോർഡ് മെമ്പർമാർ ആയ അഡ് ശാന്താറാം റോയി തോളൂർ, അഡ്വ. കെ.എ പ്രസാദ്, സുരേഷ് വട്ടക്കൽ, യൂവ്മെന്റ് കോട്ടയം ജില്ല ചെയർമാൻ ശ്രീദേവ് കെ.ദാസ്, വനിത സംഘം കേന്ദ്ര സമിതി അംഗം ഷൈലജ രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് സനോജ് ജോനകം വിരുത്തിൽ യോഗം സൈബർ സേന സെക്രട്ടറി ഷെൻസ് സഹദേവൻ, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗങ്ങളായ ബിബിൻ ഷാൻ, യൂജീഷ് ഗോപി, വനിത സംഘം കോട്ടയം യൂണിയൻ പ്രസിഡന്റ് ഇന്ദിര രാജപ്പൻ, കോട്ടയം ശ്രീനാരായണ പഠന കേന്ദ്രം കാര്യദർശി ശ്രീ. എ.ബി പ്രസാദ് കുമാർ, സംസ്ഥാന വൈദിക സമിതി ജോയിന്റ് സെക്രട്ടറി രജീഷ് ശാന്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്യും.
സമ്മേളനത്തിന് യൂത്ത് മൂവ്മെന്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം. എസ് സുമോദ് കൃതജ്ഞത പറയും.