കോട്ടയം: സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ ഘടകത്തിന്റെ വാർഷിക സമ്മേളനവും കുടുംബസംഗമവും 27ന് മണിപ്പുഴ പാം ഗ്രോവ് റിസോർട്ടിൽ നടക്കും. രാവിലെ 10ന് ഗവ. ചിഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുരസ്കാര ജേതാക്കളായ തോമസ് ജേക്കബ്, തേക്കിൻകാട് ജോസഫ്, ഡോ. നടുവട്ടം സത്യശീലൻ, കെ എൻ ആർ. നമ്പൂതിരി, ചെറുകര സണ്ണി ലുക്കോസ്, വി, ജയകുമാർ, പി. ആർ. ദേവദാസ്, റസാക് താഴത്തങ്ങാടിഎന്നിവരെ ചടങ്ങിൽ ആദരിക്കും. സംസ്ഥാന പ്രസിഡന്റ് എ. മാധവൻ, ജനറൽ സെക്രട്ടറി കെ. പി. വിജയകുമാർ സംസ്ഥാന വൈസ് പ്രസിഡന്റ് ഹക്കിം നട്ടാശ്ശേരി, സംസ്ഥാന സെക്രട്ടറി പഴയിടം,മുരളി, പ്രസ്സ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, പ്രസ്സ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, ജില്ലാ സെക്രട്ടറി സേതു തുടങ്ങിയവർ പ്രസംഗിക്കും.