ജില്ലയില്‍ നാലു മണ്ഡലങ്ങളില്‍ കെ-സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി;
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ജൂണ്‍ മൂന്നിന്

തിരുവല്ല : ആറന്മുള മണ്ഡലത്തിലെ കെ-സ്റ്റോര്‍ ജൂണ്‍ മൂന്നിന് ചെന്നീര്‍ക്കര, റേഷന്‍കട നമ്പര്‍ -1312049ല്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
റാന്നി, തിരുവല്ല, കോന്നി, അടൂര്‍ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ കെ-സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി. അടൂര്‍ മണ്ഡലത്തിലെ ( ചെറുകുന്നം, ആനയടി, റേഷന്‍കട നമ്പര്‍ – 1314171 ) ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും, റാന്നി മണ്ഡലത്തിലെ ( ഇടകടത്തി, റേഷന്‍കട നമ്പര്‍ – 1315081) ഉദ്ഘാടനം പ്രമോദ് നാരായണ്‍ എംഎല്‍എയും , തിരുവല്ല മണ്ഡലത്തിലെ (വായ്പ്പൂര്‍ റേഷന്‍ കട നമ്പര്‍ – 1316010) ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എയും, കോന്നി മണ്ഡലത്തിലെ (ഐരവണ്‍ റേഷന്‍കട നമ്പര്‍ – 1373030 ) ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു.

Advertisements

കെ- സ്റ്റോറുകളില്‍ നിലവിലെ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് കൂടാതെ സപ്ലൈകോയുടെ 29 ഇനം ശബരി ഉല്‍പന്നങ്ങള്‍, മില്‍മയുടെ സാധനങ്ങള്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചോട്ടു ഗ്യാസ് (5 കെ.ജി), കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.