കോട്ടയം : കുമാരനല്ലൂർ കൊച്ചാലിൻ ചുവട്ടിൽ ടിപ്പർ ലോറിയിൽ ഇടിച്ച് മൂന്നു യുവാക്കളുടെ ജീവനെടുത്ത് മൂന്ന് കുടുംബങ്ങളെ അനാഥമാക്കിയത് ഡ്യൂക്ക് എന്ന കൊലയാളി ബൈക്ക്..! 20 ഉം, 22 ഉം, 24 ഉം വയസുള്ള മൂന്ന് യുവാക്കളാണ് ദാരുണമായി അപകടത്തിൽകൊല്ലപ്പെട്ടത്. തിരുവഞ്ചൂർ തൂത്തുട്ടിയ്ക്കുക്കു സമീപം പുതുപ്പറമ്പിൽപ്രദീപിന്റെ മകൻ പ്രവീൺ മാണി (24), സംക്രാന്തി പ്ലാക്കിൽ പറമ്പിൽ ബാബുവിന്റെ മകൻ ആൽ വിൻ ബാബു (22), സംക്രാന്തി തോണ്ടുതറ വീട്ടിൽ സക്കീർ ഹുസൈൻ മകൻ മുഹമ്മദ് ഫറൂക്ക് (20) എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂർ കുടമാളൂർ റോഡിൽ വല്യാലിൻ ചുവട്ടിനു സമീപം മില്ലേനിയം വളവിൽ വച്ച് ഇന്നലെ വൈകിട്ട് ആറേകാലോടെയായിരുന്നു അപകടം.കുടമാളൂർ ഭാഗത്തു നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു കാറിനെ മറികടക്കുമ്പോൾ കുമാരനല്ലൂർ വല്യാലിൻ ചുവട് ഭാഗത്തു നിന്നും മണ്ണുമായി പുലിക്കുട്ടിശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന ടോറസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. മൂന്നു യുവാക്കളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്കു മാറ്റി. പ്രവീണിന്റെ മാതാവ് മഞ്ജു. സഹോദരൻ പ്രദിൻ. മുഹമ്മദ് ഫറൂക്കിന്റെ മാതാവ് ജാസ്മിൻ. സഹോദരങ്ങൾ ഫൈറോസ് , ഫാത്തിമ. ൽവിന്റെ മാതാവ് ഷേർളി. സഹോദരൻ അലൻ.