തിരുവനന്തപുരം: മുഖ്യമന്ത്രി ആയതില്‍ പിന്നെ അങ്കിളേ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം പോയെന്ന് നടി നവ്യ നായര്‍. ഇപ്രാവശ്യം അദേഹത്തെ കണ്ടപ്പോള്‍ ഞാനിത് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം എനിക്ക് ആകെയൊരു ബുദ്ധിമുട്ടാണ്. മുഖ്യമന്ത്രിയാവരുതേയെന്ന് മനസില്‍ ആഗ്രഹിച്ചിരുന്നു. പിണറായി വിജയന് ആസ്ഥാനം ഏറ്റെടുത്തതോടെ നമ്മുക്ക് ആ സ്വാതന്ത്രം പോയി. അദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി പോയി. ഞാന്‍ നേരത്തെ കാണുമ്ബോള്‍ അദേഹം പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സെക്രട്ടറി വലിയ സംഭവമാണെന്ന് അറിയാത്ത സമയത്താണ് ഇന്റര്‍വ്യൂ എടുക്കുന്നത്.
പിണറായിയുടെ കുടുംബത്തിലെ എല്ലാവര്‍ക്കുമായും അടുപ്പമുണ്ട്. പ്രധാനമന്ത്രിയുടെ യുവം പരിപാടിയില്‍ ക്ഷണംകിട്ടിയിട്ടാണ് പോയത്. ഞാന്‍ കലാകാരിയാണ്. ഒന്നിന്റെയും വ്യക്താവല്ല. എനിക്ക് രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിക്കൂടെന്നില്ലെന്നും നവ്യ അഭിമുഖത്തില്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാഷ്ട്രീയം തെരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ നാട്ടില്‍ ഒരോ വ്യക്തിക്കുമുണ്ട്. ഇത് ഒരു ജനാധിപത്യരാജ്യമാണ്. ഇപ്പോള്‍ ഒരു കലാകാരിയെന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ഇഷ്ടവും അനിഷ്ടങ്ങളുമില്ല.
ചിലര്‍ എന്നെ വിളിക്കുന്നത് ചാണകം എന്നുവിളിക്കുന്നുവെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ, ഇതൊന്നും അവസാനംവരെ എന്നെ വിളിക്കുന്ന വിളിയായി എനിക്ക് തോന്നുന്നില്ല. താന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ലെന്നും നവ്യനായര്‍ വ്യക്തമാക്കി.