ഫെയ്സ്ബുക്കിൽ അശ്ലീല വീഡിയോകൾ പ്രചരിക്കുന്നു; രാത്രിയിൽ വീഡിയോ ഇടും കണ്ട ശേഷം ഡിലീറ്റ് ചെയ്യും; നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെ ഫെയ്സ്ബുക്ക് 

ദില്ലി: ഫേസ്ബുക്ക് അക്കൗണ്ട് മുതിര്‍ന്നവരുടെ പേരിലായിരിക്കാം, പക്ഷേ ഉപയോഗിക്കുന്നത് കുട്ടികളാകും. ഈ സാഹചര്യത്തിലാണ് ചില അക്കൗണ്ടുകള്‍ വഴി പോണ്‍ വീഡിയോസിന്റെ ലൈവ് സ്ട്രീമിങ് നടക്കുന്നതായി ഉള്ള റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. ആയിരക്കണക്കിന് വ്യൂവേഴ്സാണ് ലൈവിനുള്ളത്. എൻട്രാക്കര്‍ പങ്കിട്ട സ്‌ക്രീൻഷോട്ടുകളും ലിങ്കുകളും അനുസരിച്ച്‌, ‘വൈറല്‍ വീഡിയോകള്‍’ എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടാണ് തിരഞ്ഞെടുത്ത വെബ്‌സൈറ്റുകളില്‍ വഴി പോണ്‍ വീഡിയോസിന്റെ ലൈവ് സ്ട്രീമിങ് നടത്തുന്നത്. 

ഈ അക്കൗണ്ടിന് ഏകദേശം 14,000 ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ അതിന്റെ എല്ലാ വീഡിയോകളിലും #CristianoRonaldo #@cristianoLove #Tadap പോലുള്ള ഹാഷ്‌ടാഗുകളും ഉപയോഗിച്ചിട്ടുണ്ട്. മറ്റ് ചില പേജുകളില്‍ കൂടിയും ലൈവ് സ്ട്രീമിംഗ് നടക്കുന്നുണ്ട്. ഈ പേജുകളില്‍ 80,000 പേരോളം ഫോളോവേഴ്സാണ് ഈ അക്കൗണ്ടുകള്‍ക്കുള്ളത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ അക്കൗണ്ടുകള്‍ രാത്രിയില്‍ വീഡിയോകള്‍ ഇടുകയും പിന്നീട് അവ ഡീലിറ്റാക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടര്‍ തങ്ങളുടെ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ വിഭാഗത്തില്‍ വീഡിയോ ക്രിയേറ്റര്‍ അല്ലെങ്കില്‍ ഗെയിമിംഗ് ക്രിയേറ്റര്‍ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സമാനമായി മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കമുള്ള ‘മരിയോമ ഫിറ്റ്’ എന്ന പേരില്‍ ഒരു പേജും ഉണ്ട്. ഇവ കൂടാതെ മറ്റ് പല പേജുകളും പ്ലാറ്റ്‌ഫോമില്‍ ഇത്തരം വീഡിയോകള്‍ പങ്കിടുന്നുണ്ട്.

ഫേസ്ബുക്കിന് കര്‍ശനമായ നയങ്ങളുണ്ടായിട്ടും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ 2018 മുതല്‍ രാജ്യത്ത് ധാരാളം അശ്ലീല ഉള്ളടക്കങ്ങളും വെബ്‌സൈറ്റുകളും നിരോധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം, ഇത്തരത്തിലെ 63-ലധികം സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്.

പോണ്‍ വീഡിയോസ് സംബന്ധിച്ച്‌ ശക്തമായ നിയമം ഫേസ്ബുക്കിനുണ്ട്. എന്നാല്‍ ഇതുവരെ, മുകളില്‍ സൂചിപ്പിച്ച അക്കൗണ്ടുകളൊന്നും കമ്ബനി നിരോധിച്ചിട്ടില്ല, ആയിരക്കണക്കിന് അക്കൗണ്ടുകള്‍ ഇപ്പോഴും ഫേസ്ബുക്കില്‍ ലഭ്യമാണ്. മുതിര്‍ന്നവരുടെ വീഡിയോകള്‍ പോലുള്ള ഉള്ളടക്കം കാണിക്കുന്ന ഒരേയൊരു വെബ്‌സൈറ്റ് ഇത് മാത്രമല്ല. 

ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനും ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും എളുപ്പമായതിനാലാകാം ഇത്തരം അക്കൗണ്ടുകള്‍ ദിനം പ്രതി കൂടുന്നത്.

Hot Topics

Related Articles