പത്തനംതിട്ട: സമൂഹമാധ്യമങ്ങളില്‍ വൈറലായി യൂത്ത് കോണ്‍ഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റിയുടെ ഇന്ത്യ യുണൈറ്റഡ് പദയാത്രയില്‍ നിന്നുള്ള ചിത്രം. കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരന് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തില്‍ കോന്നി ബ്ലോക്ക് മെമ്പറും മുന്‍ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീണ്‍ പ്ലാവിലയും ഭാര്യ അമ്പിളി മകന് വരദ് പ്രവീണുമാണുള്ളത്.
കനത്ത മഴയിലും സമരവീര്യം പുതു തലമുറയിലേക്ക് പകര്‍ന്നു നല്കുന്ന പ്രതീക്ഷയും പ്രത്യാശയുമാണ് ചിത്രമെന്നാണ് വ്യാപക അഭിപ്രായം. പ്രതികൂലമായ അവസ്ഥയിലും മൂവര്‍ണ്ണക്കൊടിയുടെ ഊര്‍ജ്ജവും ആവേശവും വാനിലുയരെ തന്നെയുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചും പദയാത്ര വിജയമാക്കി തീര്‍ത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുകയാണെന്നും സോഷ്യല്‍ മീഡിയയിലെ വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ അഭിനന്ദന പ്രവാഹമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസം ജലപീരങ്കിയെ കോണ്‍ഗ്രസ് പതാക ഉപയോഗിച്ച് പ്രതിരോധിച്ച് നിന്ന അയുമ്പുഴ മണ്ഡലം സെക്രട്ടറി വര്‍ഗീസിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.