എം ജി ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം 2023: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്ട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ-ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവ്വകലാശാലയാണ് അലോട്ട്മെന്റ് നടത്തുക. കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിലേക്ക് അതത് കമ്മ്യൂണിറ്റികളിൽപ്പെട്ട എയ്ഡഡ് കോളേജുകളിലേക്കു മാത്രമേ അപേക്ഷിക്കാൻ കഴിയു.
മാനേജ്മെന്റ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷകർ കോളേജുകളുമായി ബന്ധപ്പെട്ട് ഓൺലൈൻ ക്യാപ്പ് അപേക്ഷാ നമ്പർ നൽകണം. ക്യാപ്പ് വഴി അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ് ക്വാട്ടയിൽ അപേക്ഷിക്കാൻ കഴിയില്ല. സ്പോർട്ട്സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.
അപേക്ഷകർ പ്രോസ്പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യണം.
പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽപ്പെട്ടവർ സംവരണാനുകൂല്യത്തിന് ബന്ധപ്പെട്ട റവന്യു അധികാരിയിൽ നിന്നുള്ള ഇൻകം ആൻഡ് അസ്സറ്റ്സ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
എൻ.സി.സി,എൻ.എസ്.എസ്,സ്കൗട്ട്,സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ് ടു തലത്തിലെ സാക്ഷ്യപത്രവും വിമുക്തഭടൻ, ജവാൻ എന്നിവരുടെ ആശ്രിതർക്കുള്ള ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. ഇതിനായി ആർമി,നേവി,എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂ.
വിവിധ പ്രോഗ്രാമുകൾക്ക് കോളേജുകളിൽ അടയ്ക്കേണ്ട ഫീസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. പൊതു വിഭാഗത്തിന് 800 രൂപയും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.
കൂടുതൽ വിവരങ്ങൾക്ക് 0481-2733511, 0481-2733521, 0481-2733518 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഇ-മെയിൽ: [email protected]
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എ ജെ.എം.സി(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2021,2020,2019 അഡ്മിഷനുകൾ സപ്ലിമെന്ററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ അഞ്ചു മുതൽ അതത് കോളജുകളിൽ നടക്കും.
ബി.കോം നാലാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രായോഗിക പരീക്ഷ – ഇൻഫർമേഷൻ ടെക്നോളജി ഫോർ ഓഫീസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ഫോർ ബിസിനസ് മെയ് 30ന് നടക്കും.
പരീക്ഷാ ഫലം
സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപതിയുടെ പി.ജി. ഡിപ്ലോമ ഇൻ യോഗ(2021 അഡ്മിഷൻ – ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പ്രോഗ്രാമിന്റെ 2022 ഏപ്രിൽ മാസം നടന്ന ഒന്നാം സെമസ്റ്റർ, 2022 ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ (2017 മുതൽ 2019 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – ആഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒൻപതു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.