മലപ്പുറം : മലപ്പുറം തിരൂരിലെ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പിനിടെയാണെന്ന് വ്യക്തമായി.
മലപ്പുറം എസ് പി സുജിത് ദാസാണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ സുഹൃത്തിൻ്റെ മകളെന്ന നിലയിൽ കേസില്‍ അറസ്റ്റിലായ ഫര്‍ഹാനയെ സിദ്ദിഖിന് നേരത്തെ അറിയാമായിരുന്നു.
ഫര്‍ഹാനയുടെ ആവശ്യപ്രകാരമാണ് ഹോട്ടലില്‍ ഷിബിലിക്ക് ജോലി നല്‍കിയത്. ഹണി ട്രാപ്പിലൂടെ സാമ്പത്തിക നേട്ടമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് എസ് പി അറിയിച്ചു.
ഫര്‍ഹാനയാണ് സിദ്ദിഖിനെ ലോഡ്ജിലേക്ക് വിളിച്ചത്. മറ്റ് പ്രതികളായ ഷിബിലയും ആഷിഖും സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ട്രാപ്പിലാക്കാൻ സിദ്ദിഖിനെ നഗ്നനാക്കി ഫോട്ടോ എടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ എതിര്‍ത്തതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചത്. നിലത്ത് വീണ സിദ്ദിഖിനെ ആഷിഖ് നെഞ്ചില്‍ ചവിട്ടിയെന്നും പൊലീസ് അറിയിച്ചു. കൊലയ്ക്ക് ശേഷം ഇലക്ട്രിക്ക് കട്ടറും, രണ്ട് ട്രോളി ബാഗുകളും വാങ്ങിയത്. തുടർന്ന് മൃതദേഹം മുറിച്ച് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
പോലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളിൽ നിന്ന് ഇക്കാര്യങ്ങള്‍ വ്യക്തമായത്.