തിരുവല്ല: പതിനേഴ് വർഷക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നിട്ടും അധികാരത്തോട് അഭിനിവേശം കാട്ടാതിരുന്ന ഭരണാധികാരിയായിരുന്നു നെഹ്റുവെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി പ്രസ്താവിച്ചു. അധികാരത്തിൻ്റെ പ്രതീകമായ ചെങ്കോലിനേക്കാൾ നെഹ്റു പ്രാധാന്യം കൊടുത്തത് ജനാധിപത്യ മൂല്യങ്ങൾക്കായിരുന്നു. വർത്തമാനകാല ഭരണാധികാരികൾ പ്രാധാന്യം നൽകുന്നത് ചെങ്കോലിനും കിരീടത്തിനും ആണെന്നതാണ് ഇന്ത്യ നേരിടുന്ന ദുരവസ്ഥ. നെഹ്റു ചരമദിനത്തിൽ ജവഹർ ചാരിറ്റബിൾ സൊസൈറ്റി തിരുവല്ലയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീഷ് ചാത്തങ്കരി.
സൊസൈറ്റി ട്രഷറാർ ബ്ലോക്ക് പഞ്ചായത്ത് അംഗം വിശാഖ് വെൺപാല അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിലാഷ് വെട്ടിക്കാടൻ, ബെന്നി സ്കറിയ, ജോൺസൺ വെൺപാല, കൊച്ചുമോൾ പ്രദീപ്, ടോണി ഇട്ടി, എ ജി ജയദേവൻ, വർക്കി സാമുവൽ ബിപിൻ പി തോമസ്, ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.