നിയമസഭാ ജീവനക്കാർക്കും എം.എൽ.എമാരുടെ പി.എമാർക്കും ഓവർടൈം അലവൻസ് ; ഉത്തരവ് പുറത്തിറക്കി ധനവകുപ്പ് 

തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഓവര്‍ടൈം അലവന്‍സ് അനുവദിച്ച്‌ ഉത്തരവിറക്കി ധനവകുപ്പ്. ഇതിനായി 50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

Advertisements

നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കുള്ള ഓവര്‍ടൈം അലവൻസാണ് അനുവദിച്ചത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമസഭ സമ്മേളത്തിന് പത്തു ദിവസം മുന്‍പ് ചോദ്യോത്തര വേളയ്ക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലിചെയ്യുന്നവര്‍ക്കുമാണ് തുക നല്‍കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ളതാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം കടുത്ത സാമ്ബത്തിക പ്രതിസന്ധിയ്ക്കിടെ ക്ഷേമ പെൻഷനുകള്‍ അടക്കം മുടങ്ങിയിരിക്കുന്ന ഈ സാഹചര്യത്തില്‍ 50 ലക്ഷം അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.