ബംഗ്‌ളൂരു :അധികാരമേറ്റ് ഒരാഴ്‌ചയ്‌ക്കുള്ളില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ വകുപ്പുകളുടെ കാര്യത്തിലും തീരുമാനമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ ധനവകുപ്പില്‍ തുടരും.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ബെംഗ്ളുറു വികസന, ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മലയാളിയായ കെ ജെ ജോര്‍ജിന് ഊര്‍ജ വകുപ്പും എം ബി പാട്ടീലിന് വ്യവസായവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനിയാഴ്ച പുതുതായി 24 പേരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുൻ മന്ത്രിമാര്‍ക്കും രണ്ടാം പട്ടികയില്‍ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിമാരായ ആര്‍ ഗുണ്ടു റാവുവിന്റെ മകൻ ദിനേഷ് ഗുണ്ടു റാവുവും എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയും മന്ത്രിസ്ഥാനം നേടിയവരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ലെജിസ്ലേറ്റീവ് കൗണ്‍സിലിലും നിയമസഭയിലും അംഗമല്ലാത്ത കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി എൻഎസ് ബോസരാജുവും ഇടം നേടിയിട്ടുണ്ട്.
കര്‍ണാടക മന്ത്രിമാരും വകുപ്പുകളും
- സിദ്ധരാമയ്യ (മുഖ്യമന്ത്രി) – ധനകാര്യം, ഭരണപരിഷ്കാരങ്ങള്‍, ഇന്റലിജൻസ്, ഇൻഫര്‍മേഷൻ ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടില്ലത്ത മറ്റ് വകുപ്പുകള്‍
- ഡി കെ ശിവകുമാര്‍ (ഉപമുഖ്യമന്ത്രി) – മേജര്‍ & മീഡിയം ജലവിഭവം, ബെംഗളൂരു നഗര വികസനം
- ഡോ. ജി പരമേശ്വര്‍ – ആഭ്യന്തരം (ഇന്റലിജൻസ് ഒഴികെ)
- എച്ച് കെ പാട്ടീല്‍- നിയമ, പാര്‍ലമെന്ററി കാര്യം, മൈനര്‍ ഇറിഗേഷൻ
- കെ എച്ച് മുനിയപ്പ – ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യങ്ങള്‍
- കെ ജെ ജോര്‍ജ് – ഊര്‍ജം.
- എം ബി പാട്ടീല്‍ – വലിയ – ഇടത്തരം വ്യവസായം, ഐടി – ബിടി
- രാമലിംഗറെഡ്ഡി – ഗതാഗതം
- സതീഷ് ജാരക്കിഹോളി – പൊതുമരാമത്ത്
- പ്രിയങ്ക് ഖാര്‍ഗെ – ഗ്രാമവികസനം, പഞ്ചായത്ത് രാജ്
- സമീര്‍ അഹ്‌മദ് ഖാൻ – പാര്‍പ്പിടം, വഖഫ്, ന്യൂനപക്ഷ ക്ഷേമം
- കൃഷ്ണ ബൈരഗൗഡ – റവന്യൂ
- ദിനേശ് ഗുണ്ടുറാവു – ആരോഗ്യ കുടുംബക്ഷേമം
- എൻ ചാലുവരയസ്വാമി – കൃഷി
- കെ വെങ്കിടേഷ് – മൃഗസംരക്ഷണവും സെറികള്‍ച്ചറും
- എച്ച് സി മഹാദേവപ്പ – സാമൂഹ്യ ക്ഷേമം
- ഈശ്വര്‍ ഖന്ദ്രെ – വനം, ജൈവ വൈവിധ്യം, പരിസ്ഥിതി
- കെ എൻ രാജണ്ണ – സഹകരണം
- ശരണബാസപ്പ ദര്‍ശനപൂര്‍ – ചെറുകിട വ്യവസായങ്ങള്‍, പൊതുമേഖലാ വ്യവസായങ്ങള്‍
- ശിവാനന്ദ പാട്ടീല്‍ – തുണിത്തരങ്ങള്‍, പഞ്ചസാര, കാര്‍ഷിക വിപണി, കരിമ്ബ് വികസനം
- തിമ്മാപൂര്‍ രാമപ്പ ബാലപ്പ – എക്സൈസ്
- എസ് എസ് മല്ലികാര്‍ജുൻ – മൈനിംഗ്, ജിയോളജി, ഹോര്‍ട്ടികള്‍ച്ചര്‍
- തംഗദഗി ശിവരാജ് സംഗപ്പ – പിന്നാക്ക വിഭാഗം, എസ് സി – എസ് ടി ക്ഷേമം
- ശരണ്‍ പ്രകാശ് പാട്ടീല്‍ – ഉന്നത വിദ്യാഭ്യാസം
- മങ്കല്‍ വൈദ്യ – മത്സ്യബന്ധനം, തുറമുഖങ്ങള്‍, ഉള്‍നാടൻ ഗതാഗതം
- ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ – സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, വികലാംഗരുടെയും മുതിര്‍ന്ന പൗരന്മാരുടെയും ശാക്തീകരണം
- റഹീം ഖാൻ – ഹജ്ജ്, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷൻ
- ഡി സുധാകര്‍ – അടിസ്ഥാന സൗകര്യ വികസനം, സ്ഥിതിവിവരക്കണക്ക്, ആസൂത്രണം
- സന്തോഷ് ലാഡ് – തൊഴില്‍, നൈപുണ്യ വികസനം
- എൻ എസ് ബോസരാജു – ടൂറിസം, ശാസ്ത്രം, സാങ്കേതികവിദ്യ
- ബൈരതി സുരേഷ – നഗരവികസനവും നഗരാസൂത്രണവും
- മധു ബംഗാരപ്പ – പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം
- ഡോ. എം സി സുധാകര്‍ – മെഡിക്കല്‍ വിദ്യാഭ്യാസം
- ബി നാഗേന്ദ്ര – യുവജനങ്ങളും കായികവും, കന്നഡയും സംസ്കാരവും