പ്യോഗ്യാംഗ്: ഉത്തരകൊറിയയില്‍ മാതാപിതാക്കള്‍ ബൈബിളുമായി പിടിയിലായതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുട്ടിക്ക് ജീവപര്യന്തം തടവ് വിധിച്ചെന്ന് റിപ്പോര്‍ട്ട്. 2009ലാണ് മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയ്ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കുള്ള ക്യാമ്ബില്‍ കഴിയുകയാണെന്നാണ് വിവരം. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ക്രിസ്തുമത വിശ്വാസികളെ രാജ്യത്ത് വധശിക്ഷയ്ക്കോ ജീവപര്യന്തം തടവിനോ ശിക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കുട്ടികള്‍ക്ക് പോലും ഭരണകൂടം ഇളവ് നല്‍കുന്നില്ല. നിലവില്‍ 70,000 ക്രിസ്ത്യൻ വിഭാഗക്കാരെ കിം ജോംഗ് ഉൻ ഭരണകൂടം ജയിലിലടച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മറ്റ് മതവിഭാഗങ്ങളും ഇത്തരത്തില്‍ ജയിലിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്ത് മതപരമായ ആചാരങ്ങള്‍ പിന്തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണത്രെ നിരീശ്വരവാദികളെന്ന് സ്വയം അവകാശപ്പെടുന്ന കിം ഭരണകൂടം സ്വീകരിക്കുന്നത്. തടവിലാക്കപ്പെട്ടവര്‍ വിവിധ തരത്തിലെ പീഡനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്.