കോട്ടയം: പത്രപ്രവർത്തക പെൻഷൻ സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാനുള്ള അവസരമൊരുക്കാമെന്ന് ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള കോട്ടയം ജില്ലാ വാർഷിക സമ്മേളനവും കുടുംബമേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റിൽ പ്രഖ്യാപിച്ച് പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക, രണ്ടു വർഷമായി നൽകാതിരിക്കുന്ന ഓണം ഫെസ്റ്റിവൽ അലവൻസ് നൽകുക, പെൻഷൻ മാനേജിംഗ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുക തുടങ്ങിയ ആവശ്വങ്ങൾ യോഗം മുന്നോട്ടുവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിപ്പുഴ പാം ഗ്രോവ് ആഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ പുരസ്ക്കാര ജേതാക്കളായ തോമസ് ജേക്കബ്, തേക്കിൻകാട് ജോസഫ. ഡോ. നടുവട്ടം സത്വശീലൻ, കെ. എൻ.ആർ. നമ്പൂതിരി, വി. ജയകുമാർ ചെറുകര സണ്ണി ലൂക്കോസ്, പി.ആർ. ദേവദാസ്, റസാക്ക് താഴത്തങ്ങാടി എന്നിവരെ ആദരിച്ചു.
ഡോ. നടുവട്ടം സത്യശീലൻ, തോമസ് ജേക്കബ്, മാടവന ബാലകൃഷ്ണ പിള്ള, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹക്കീം നട്ടാശ്ശേരി, പ്രസ്സ് ക്ലബ് സെക്രട്ടറി റോബിൻ തോമസ് പണിക്കർ, സംസ്ഥാന സെക്രട്ടറി പഴയിടം മുരളി, തോമസ് ഗ്രിഗറി ജില്ലാ സെക്രട്ടറി സേതു എന്നിവർ പ്രസംഗിച്ചു.