പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന കലാജാഥ മേയ് 29 നാളെ പത്തനംതിട്ട ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. മേയ് 29ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊച്ചിന് കലാഭവനിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, വീഡിയോ പ്രദര്‍ശനം, സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമന്വയിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുക. മികച്ച ശബ്ദ സംവിധാനവും സ്റ്റേജ് സൗകര്യവുമുള്ള വാഹനത്തിലാണ് പരിപാടികള്‍ നടക്കുക.
പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ആരംഭിക്കുന്ന ജില്ലയിലെ പര്യടനം പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ്, കോന്നി ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി കോര്‍ണര്‍, അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷന്, പന്തളം ബസ് സ്റ്റാന്‍ഡ്, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, തിരുവല്ല കെഎസ്ആര്‍ടിസി, മല്ലപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ പിന്നിട്ട് റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.