കോട്ടയം : വർഷങ്ങളായി കോട്ടയം ജില്ലയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നതും, വിവിധ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതുമായ ഡ്രാക്കുള ബാബു, ചുണ്ടെലി ബാബു എന്നീ പേരുകളിൽ അറിയപ്പെടുന്ന ബാബു (48) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തി. തിരുനക്കര അമ്പലത്തിൽ ഗാനമേളയ്ക്കിടെ ആൽമരത്തിൽ കയറി ഡാൻസ് ചെയ്തതിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. ഗാനമേള നടക്കുന്നതിനിടെ ബാബു ആൽമരത്തിൽ കയറി ഡാൻസ് ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം, മോഷണം എന്നീ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.