ഏറ്റുമാനൂർ : എസ്.എംഎസ്എം പബ്ലിക്ക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന യുവജനവേദിയുടെ (യുവത) ആഭിമുഖ്യത്തിൽ മെയ് 20 ചൊവ്വാഴ്ച വൈകിട്ട് 6 ന് ലൈബ്രറി ഹാളിൽ സെമിനാർ സംഘടിപ്പിക്കുന്നു. “ലഹരി വിരുദ്ധ പ്രവർത്തനങ്ങളും സാമൂഹിക സുരക്ഷയും’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുക. താലൂക്ക് ലൈബ്രറി കമ്മറ്റി അംഗം ഡോ. വി. ആർ. ജയചന്ദ്രൻ വിഷയം അവതരിപ്പിക്കും. ലൈബ്രറി പ്രസിഡൻ്റ്. ജി. പ്രകാശ് അധ്യക്ഷത വഹിക്കും. സെമിനാറിൽ സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, കമ്മറ്റിയംഗങ്ങളായ ഇ. എൻ. ജയകുമാർ, എ. പി. സുനിൽ, അൻഷാദ് ജമാൽ, ലൈബ്രറി ആയുഷ്കാല അംഗമായ എം. സി. ജോസ് മുണ്ടിത്തൊട്ടിൽ എന്നിവർ ചർച്ച നയിക്കും.
Advertisements