കോഴിക്കോട് ഹണിട്രാപ്പ് കൊലക്കേസ് : പ്രതികൾ കൊലനടത്തിയത് എംഡിഎംഎ ലഹരിയിൽ എന്നു സൂചന; ഫർഹാന കൊലപാതകത്തിൽ പങ്കെടുത്തത് 18 വയസും എട്ട് ദിവസവും പ്രായമുള്ളപ്പോൾ  

കോഴിക്കോട്: ഹണിട്രാപ്പില്‍ കുടുക്കി വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുഖ്യ പ്രതി ഷിബിലിനും, ആഷിഖും മുറിയില്‍ കയറിയ അഞ്ച് മിനിറ്റിനുള്ളില്‍ കൊലപതകം നടത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. 18വയസ്സം എട്ടു ദിവസവും മാത്രം ഉള്ളപ്പോഴാണ് നടുക്കുന്ന അരുംകൊലയില്‍ ഫര്‍ഹാനയും പങ്കാളിയായത്. ദുര്‍ഗുണ പാഠശാലയിലേക്കു പോകേണ്ടവള്‍ ജയിലിലേക്കുപോയത് ആ എട്ടു ദിവസത്തെ വ്യത്യാസത്തിലാണ്. സിദ്ദീഖുമായി ഫര്‍ഹാനക്കു പ്രായപൂര്‍ത്തിയാകും മുമ്ബു തന്നെ പരിചയവും ബന്ധവുമുണ്ടായിരുന്നു.ഫോണിലൂടെ പലപ്പോഴും സംസാരിക്കാറും ഇത് പരിധിക്കപ്പുറത്തേക്കുപോകാറും ഉണ്ടായിരുന്നുവെന്നാണു വിവരം. പിന്നീടാണു തന്റെ കാമുകൻ കൂടിയായ ഷിബിലിയുടെ അറിവോടെ ഇത്തരത്തിലൊരു പ്ലാൻ തെയ്യാറാക്കുന്നതും പെടുത്തുന്നതും.

Advertisements

വലിയ തന്ത്രശാലികളെപോലെ ഫര്‍ഹാനയും സംഘവും പ്രവര്‍ത്തിച്ചെങ്കിലും എല്ലായിടത്തും പിഴവുകള്‍ മാത്രമായിരുന്നു. ഇതിനാല്‍ തന്നെ പൊലീസിനു കാര്യങ്ങള്‍ മനസ്സിലാക്കാൻ വേഗത്തില്‍ സാധിക്കുകയും ചെയ്തു. ഫര്‍ഹാന എല്ലാം ചെയ്തത് എം.ഡി.എം.എയുടെ ബലത്തിലാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫര്‍ഹാന പ്രായപൂര്‍ത്തിയാകുന്നതിനു മുമ്ബു തന്നെ പലപ്പോഴും എം.ഡി.എം.എ ഉപയോഗിക്കാറുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താൻ ഇതു ഉപയോഗിച്ചിട്ടുണ്ടെന്നും ഫര്‍ഹാന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ വ്യാപാരിയെ കൊലപ്പെടുത്തിയ ശേഷം അക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ ഉപേക്ഷിക്കാൻ പോയ ദിവസവും താൻ എം.ഡി.എം.എ ഉപയോഗിച്ചതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.കാറിലെത്തിയ ശേഷം ഷിബിലിയോടൊപ്പം അന്നു രാത്രി മുതല്‍ പുലര്‍ച്ചെവരെ എം.ഡി.എം.എ വാങ്ങാനുള്ള പണം സിദ്ദീഖിന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച്‌ എടുക്കുകയായിരുന്നു. ഫര്‍ഹാനക്കു നേരത്തെ മുതലുള്ള സിദ്ദീഖുമായുള്ള അടുപ്പത്തിലൂടെയാണു ഷിബിലിക്കു ഇയാളുടെ ഹോട്ടലില്‍ ജോലിവാങ്ങിച്ചു നല്‍കുന്നത്്.

എന്തു ആവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നു നേരത്തെ സിദ്ദീഖ് പറഞ്ഞിരുന്നുവെന്നു ഫര്‍ഹാന പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആദ്യകണ്ടുമുട്ടലില്‍ തന്നെ സിദ്ദീഖ് വിസിറ്റിങ് കാര്‍ഡ് കൈമാറിയതായും സൂചനകളുണ്ട്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയില്‍ ആദ്യമെത്തിയ ഫര്‍ഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മില്‍ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്.

പരിചയക്കാരായതിനാല്‍ മൂവരും സംസാരം തുടര്‍ന്നു.പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാൻ 3 പേരും ചേര്‍ന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനില്‍പ് തുടര്‍ന്നപ്പോഴാണ് ഫര്‍ഹാന ബാഗില്‍ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നല്‍കിയതും ഷിബിലി തലയ്ക്കടിച്ചതും.

ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പ്രതികള്‍ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരും. തെക്കൻ ജില്ലയില്‍നിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫര്‍ഹാന ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, മറ്റു തിരക്കുകളുള്ളതിനാല്‍ വരാനാവില്ലെന്ന് ഇയാള്‍ മറുപടി നല്‍കി.ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ഫര്‍ഹാന ഇക്കാര്യം സമ്മതിച്ചത്.

ഇയാള്‍ക്ക് സംഭവത്തെക്കുറിച്ച്‌ അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസില്‍ സാക്ഷിയാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡി അനുവദിച്ചാല്‍ എരഞ്ഞിപ്പാലം ജംക്‌ഷനിലെ ‘ഡി കാസ ഇൻ’ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംക്‌ഷനിലെ ഇലക്‌ട്രിക് ഉപകരണ വില്‍പന സ്ഥാപനം, ട്രോളി ബാഗുകള്‍ വാങ്ങിയ മിഠായിത്തെരുവിലെ കടകള്‍, ഷിബിലി ജോലി ചെയ്ത സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടല്‍ എന്നിവിടങ്ങളില്‍ ഇന്നുതന്നെ പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.