മുത്തൂർ നവജ്യോതി
റെസിഡന്റ്സ് അസോസിയേഷൻ
പഠനോപകരണങ്ങളുടെ വിതരണം നടത്തി.

തിരുവല്ല : മുത്തൂർ നവജ്യോതി
റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ കഴിഞ്ഞ എസ് എസ് എൽ സി ക്കും +2 വിനും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളുടെ വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൺ അനു ജോർജ് യോഗം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് സാബു പാറയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിരവധി വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു. നഗരസഭ കൗൺസിലർ ശോഭ വിനു, എം. സലീം, റെജി മാമ്മൻ, വേണുഗോപാല പണിക്കർ, പി എസ് സലാഹുദീൻ, ലീലാമ്മ ജോർജ്, കെ കെ ഗോപി, രാജേഷ് മലയിൽ, എൻ ഹരി, കുഞ്ഞുമോൻ, തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles