എം ജി സർവകലാശാല റാങ്ക് ജേതാവിനെയും എസ് എസ് എൽ സി പരീക്ഷാ വിജയികളെയും അനുമോദിച്ചു

തിരുവല്ല : പുല്ലാട് എസ് വി എച്ച് എസ് സ്കൂളിൽ നിന്നും കുമ്പനാട് നോയൽ മെമ്മോറിയൽ സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയ്ക്ക് എ പ്ലസ് നേടിയ 24 വിദ്യാർഥികളെയും എംജി സർവ്വകലാശാല രണ്ടാം റാങ്ക് നേടിയ കുമാരി ദുർഗ്ഗ എ യും പുല്ലാട് എസ് വി എച്ച് എസ്
സ്കൂളിൽനിന്ന് വിരമിച്ച 5 അധ്യാപകരെയും പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു. പുല്ലാട് നാട്ടുകൂട്ടം മോഡറേറ്റർ പി എൻ സുരേഷ് ബാബു അധ്യക്ഷനായ യോഗത്തിൽ നാട്ടുകൂട്ടം മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന അജയകുമാർ വല്ലൂഴത്തിൽ ഉദ്ഘാടനം ചെയ്തു.

Advertisements

പുല്ലാട് നാട്ടുകൂട്ടം ചെയർമാൻ രഞ്ജിത്ത് പി ചാക്കോ സിപിഐ എം പുല്ലാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി എസ് മനോജ്, മുൻ പ്രധാന അദ്ധ്യാപകൻ എസ് രമേഷ് , മുൻ പഞ്ചായത്ത് അംഗം സി സി കുട്ടപ്പൻ, ബി ജയലാൽ, ജയ്സൺ ജോസ് വർഗീസ്, അശോക് കുമാർ, രഘു പി ജി, എസ് വി എച്ച് എസ് പ്രധാന അധ്യാപിക ഉഷ അശോക് കുമാർ കുമ്പനാട് നോയൽ മെമ്മോറിയൽ പ്രധാന അധ്യാപിക ഗ്ലോസി, ടീച്ചർമാരായ, ജയ മണിക്കുട്ടൻ, ദേവജ, രഞ്ജിനി, ബിന്ദു, മാധ്യമപ്രവർത്തകൻ ബ്ലെസ്സൻ രാജു എന്നിവർ പ്രസംഗിച്ചു. അടുത്ത ദിവസങ്ങളിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ പഠനോപകരണ വിതരണവും ഉണ്ടായിരിക്കുമെന്ന് പുല്ലാട് നാട്ടുകൂട്ടം ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles