കോട്ടയം കിടങ്ങൂർ കാവാലിപ്പുഴയിൽ സദാചാര ഗുണ്ടായിസ ആക്രണം; യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ 

കോട്ടയം:   കിടങ്ങൂരിൽ  യുവതിയെയും, സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ച സദാചാര ഗുണ്ടകളായ രണ്ടംഗ സംഘം പിടിയിൽ. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത്  ചീരമ്പയിൽ വീട്ടിൽ  സുരേഷ് സി.വി(54),  ഇയാളുടെ സഹോദരനായ ബിജു സി.വി (48) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ ഉച്ചയോടു കൂടി കിടങ്ങൂർ കാവാലിപ്പുഴ ബീച്ച് സന്ദർശിക്കുവാൻ എത്തിയ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. 

Advertisements

ബൈക്കുകളിലായെത്തിയ ഇവര്‍ ഹോൺ അടിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് എതിരെ വന്ന കാറിൽ എത്തിയ ബിജുവും, സുരേഷും ഇവരെ ചീത്ത വിളിക്കുകയും, കാറില്‍നിന്നിറങ്ങി ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, പ്രദീപ്, ഷിബി മാത്യു, എ.എസ്.ഐ മാരായ മഹേഷ് കൃഷ്ണൻ, ഷീജ കെ.ജി, സി.പി.ഓ മാരായ സുധീഷ്, വിജയരാജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles