ആശ്രയമറ്റ പതിനാല് പേര്‍ക്ക്
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഭയമേകി

അടൂര്‍ : ആരും സംരക്ഷിക്കാനില്ലാത്തവരും, ബന്ധുക്കള്‍ അവഗണിച്ചവരും, തെരുവില്‍ അന്തിയുറങ്ങിരുന്നവരും ഉള്‍പ്പടെ 14 പേര്‍ക്ക് മെയ് മാസത്തില്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഭയമേകി. സംരക്ഷിക്കാനാരുമില്ലാതെ തെരുവിലകപ്പെട്ട മണക്കാല തുവയൂര്‍ നോര്‍ത്ത് പുത്തലേത്ത് പടിഞ്ഞാറ്റേതില്‍ ഏലിയാമ്മ (55)നെ അടൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിപിന്‍, തുവയൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനീഷ് രാജ് എന്നിവര്‍ ചേര്‍ന്നാണ് മഹാത്മയില്‍ എത്തിച്ചത്.

Advertisements

ഏക മകനും വാര്‍ദ്ധക്യ രോഗബാധിതനായതോടെ പട്ടിണിയിലും ദുരിതങ്ങളിലുമായിപ്പോയ തെക്കേമല പുറത്തൂട്ട് കുഞ്ഞമ്മ സൈമണ്‍ (80), ബന്ധുക്കളാല്‍ അവഗണിക്കപ്പെടുകയും മൂന്ന് വര്‍ഷമായി കഴിഞ്ഞ് വന്നിരുന്ന കുളനടയിലെ സ്ഥാപനം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് അഭയം തേടിയെത്തിയ ഓമല്ലൂര്‍ ഐമാലി അടൂകഴിയില്‍ മിനി വി. ജി (54) വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ കൊല്ലം തിരുമുല്ലാവാരം പളളാത്തോട്ടത്തില്‍ കാമാക്ഷി, വസ്തുവകകള്‍ വിറ്റ് മകന്റെ ബാദ്ധ്യതകള്‍ തീര്‍ത്തതോടെ തലചായ്ക്കാനിടമില്ലാതായ പിതാവ് കൊടുമണ്‍ ഐക്കാട് ഉഷാവിലാസത്തില്‍ തങ്കപ്പന്‍ എം.കെ (80), മുപ്പത് വര്‍ഷത്തോളമായി കടത്തിണ്ണയില്‍ അന്തിയുറങ്ങേണ്ടി വരുകയും രോഗാതുരനായതോടെ ജോലിചെയ്യാനാവാതെ പട്ടിണിയിലും ദുരിതത്തിലുമായ തുരുവനന്തപുരം സ്വദേശി രവി (65), അംഗീകാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പത്തനംതിട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന ദി നെസ്റ്റ് ബെഗ്ഗര്‍ ഹോമില്‍ നിന്നും സാമൂഹ്യ നീതി വകുപ്പ് മഹാത്മ ജനസേവനകേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ച 8പേരായ ഓമല്ലൂര്‍ സ്വദേശി ബിനു (43) അന്യ സംസ്ഥാനക്കാരായ ഗോവിന്ദ് (45), ഊമയായ കുമാര്‍ (54), പത്തനംതിട്ട മുട്ടത്ത് കോണം നോര്‍ത്ത് കുഴിമുറിയില്‍ മാധവന്‍ (75), മകനും ഭാര്യയും ജീവനൊടുക്കിയതോടെ വാര്‍ദ്ധക്യ രോഗബാധിതനും നിരാശ്രയനുമായ കൂടല്‍ കാരക്കാക്കുഴി പുത്തന്‍ വീട്ടില്‍ മോഹന്‍ (67), ഷോര്‍ട്ട് ഫിലീമുകളിലും,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്യുമെന്ററികളിലുമൊക്കെ അഭിനയിക്കുകയും ജീവിതത്തില്‍ തനിച്ചാക്കപ്പെടുകയും ചെയ്ത തിരുവനന്തപുരം കല്ലാര്‍ സ്വദേശി പുരുഷോത്തമന്‍ (70) ഭാര്യയും മക്കളും സ്വത്തുവകകള്‍ കൈക്കലാക്കിയതോടെ തെരുവിലാക്കപ്പെട്ട മലയാലപ്പുഴ ചെറിയേത്ത് മേമുറിയില്‍ യശോധരന്‍ (69) എന്നിവര്‍ക്കാണ് മഹാത്മ ജനസേവനകേന്ദ്രം അഭയമായത്. കെട്ടിടം പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇപ്പോള്‍ ഉളളത് മാക്‌സിമം ആളുകളാണെന്നും ഇനി പുതിയ സംവിധാനങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ആളുകളെ സഹായിക്കാനാകുമെന്ന് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയും, ഭക്ഷണ സാമഗ്രികളുടെ ലഭ്യതക്കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ജനങ്ങളുടെ സഹായവും പിന്തുണയും മഹാത്മയിലെ മാതാപിതാക്കളുടെ സംരക്ഷണത്തിനായി ഉണ്ടാകണമെന്നും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.

Hot Topics

Related Articles