മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്ക്കു ലണ്ടൻ എയർപോർട്ടിൽ അടികിട്ടിയോ; അടി കിട്ടിയെന്നു സോഷ്യൽ മീഡിയ; തല്ലിയത് താനാണെന്നു ഷാജൻ സ്കറിയ 

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറായി സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത് മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയാണ്. ഷാജൻ സ്കറിയയെ ലണ്ടൻ എയർപോർട്ടിൽ വച്ച് മലയാളി തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി ഓടുന്നത്. എന്നാൽ, ഇതിനിടെ തന്നെയല്ല തല്ലിയതെന്നും താനാണ് തല്ലിയതെന്നുമുള്ള അവകാശവാദവുമായി ഷാജൻ സ്കറിയയും രംഗത്ത് എത്തി. അടുത്ത ദിവസം ഇതു സംബന്ധിച്ചുള്ള വീഡിയോ താൻ ചെയ്യുമെന്ന വെളിപ്പെടുത്തലുമായാണ് ഇപ്പോൾ ഷാജൻ സ്കറിയ രംഗത്ത് എത്തിയിരിക്കുന്നത്. തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജൻ സ്കറിയ താനാണ് തല്ലിയതെന്നു വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. 

Advertisements

എന്നാൽ, സിപിഎം സൈബർ പോരാളികൾ അടക്കമുള്ളവർ ഷാജൻ സ്കറിയയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. പിവി അൻവർ അടക്കമുള്ള സിപിഎം സൈബർ ഹാൻഡിലുകൾ എല്ലാം രംഗത്ത് എത്തിയിട്ടുണ്ട്. വൻ ആഘോഷമാണ് സിപിഎം സൈബർ ഹാൻഡിലുകളിൽ ഇപ്പോൾ നടക്കുന്നത്. ഷാജൻ സ്കറിയയ്ക്ക് അടികിട്ടിയെന്ന വാർത്തയെ ആഘോഷത്തോടെയാണ് സിപിഎം സൈബർ പോരാളികൾ ഏറ്റെടുത്തിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാജൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ  – 

എം 25 ലെ ഗതാഗതകുരുക്ക് കാരണം ഒരു മണിക്കൂര്‍ വൈകിയാണ് എയര്‍പോര്‍ട്ടിലേയ്ക്ക് എത്തിയത്. ഫ്‌ലൈറ്റ് മിസാവാതിരിക്കാനുള്ള ഓട്ടത്തിനിടയില്‍ രണ്ടുപേര്‍ നടന്നു വരുന്നു. ഒരാള്‍ ഏഷ്യാനെറ്റിന്റെ ശ്രീകുമാറാണ്. മറ്റൊരാള്‍ ഭൂലോക ഫ്രോഡായ ഒരു സഖാവും. ശ്രീകുമാറിനൊരു പുഞ്ചിരി കൈമാറി മുമ്പോട്ട് നടന്നുപോയി. പിന്നെ വേഗതയില്‍ മുമ്പോട്ട് നടക്കുമ്പോള്‍ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്. തിരിഞ്ഞുചെന്ന് മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി ഒറ്റയിടി കൊടുത്തു. 

തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാന്‍.  പിന്നെ കാണുന്നത് എന്നെ ആദ്യം തെറിവിളിച്ച വീഡിയോ മാത്രം പുറത്തുവിട്ട് എന്നെ തല്ലിയെന്ന് പറയുന്നതാണ്. അങ്ങനെയെങ്കിലും ആശ്വസിക്കട്ടെ… പാവം ഇപ്പോള്‍ ആശുപത്രിയിലാണോ അതോ വീട്ടില്‍ത്തന്നെ തിരുമ്മല്‍ ചികിത്സയില്‍ ആണോ എന്നറിയില്ല. എന്തായാലും ഞാന്‍ നാട്ടിലുണ്ട്. എന്നെ തെറിവിളിച്ചതിന്റെ മൂന്നിരട്ടിവേഗതയില്‍ ഞാനും തെറി വിളിച്ചിരുന്നു കേട്ടോ… വിശദമായ വിവരണം നാളെ ഓഫീസില്‍ എത്തിയതിന് ശേഷം

ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്. ഈ നാട്ടില്‍ നൂറായിരം പത്രങ്ങളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഒക്കെയുണ്ട്. പക്ഷെ കമ്മികള്‍ക്കും സുഡാപ്പികള്‍ക്കും ഏറ്റവും ഇഷ്ടം എന്നെയാണ്. ഇതില്‍ കൂടുതല്‍ എന്ത് അഭിമാനമാണ് എനിക്ക് വേറെ ഉണ്ടാവേണ്ടത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.