കടുത്തുരുത്തി: സ്ക്കൂൾ പ്രവേശന ഉൽസവം വർണ്ണമാക്കുവാൻ സർക്കാര്യം സ്ക്കൂൾ മനേജുമെന്റും അദ്ധ്യാപകരും ശ്രമാക്കുമ്പോൾ ഭൂമിയുടെ അവകാശികൾ എന്ന വൈക്കം മുഹന്മദ് ബഷീറിന്റെ കഥാപാത്രങ്ങൾ ക്കൊണ്ട് നിറയുകയാണ് കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക്ക് സ്ക്കൂൾ .
സ്ക്കൂളിന്റെ പ്രധാന കവാടം കടന്ന് വരാന്തയിൽ എത്തുമ്പോൾ ചാരു കസേരയിൽ ചാരി ക്കിടന്ന് ചിന്തിക്കുന്ന ബഷീറിന്റെ മുഴുനീള ചിത്രം എതിർ വശത്ത് പാത്തുമ്മയുടെ അട് എന്ന കഥാപാത്രത്തെ പൂർണ്ണമായും വരച്ചിരിക്കുന്നു. പിന്നീട് ഭൂമിയുടെ അവകാശികൾ എന്ന കുയിലെ കഥാപാത്രങ്ങൾ ഭിത്തിയിൽ നിറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്.
തുടർന്ന് പ്രേമലേഘനത്തിലെ സാറ. ആനവാരി രാമൻ നായർ. ഒറ്റക്കണ്ണൻ പോക്കൻ . മണ്ടൻ മജീദ്. സൈനബ. പൊൻ കുരിശ് തോമാ. എട്ടുകാലി മമ്മൂഞ്ഞ്. തുടങ്ങിയ കഥാപാത്രങ്ങൾ നിറയുന്നു. പടികൾ ഇറങ്ങിയാൽ ആൾക്കാരെ മാടി വിളിക്കുന്ന അരി ക്കൊമ്പന്റെ 10 അടിയോളം ഉയരമുള്ള ചിത്രം ക്ലാസ് മുറിയിൽ ചക്കക്കൊമ്പനും മറ്റ് അനവധി ചിത്രങ്ങളും കൊണ്ട് നീറയുന്നു ബാത്ത്റും ഭിത്തിയിൽ കപീഷും പുഷ്പങ്ങളും .
കഴിഞ്ഞ ഒരു മാസമായി കലാകാരനായ സിബി പീറ്റർ ഇറക്കത്തിന്റെ നേത്യത്വത്തിൽ ബിനു ആലപ്പുഴയും അഞ്ചാം ക്ലാസുകാരനായ സീബ സൻ എന്നിവർ ചേർത്ത് അണ് ഇവിടം വർണ്ണശബളം ആക്കിയത് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാവാസനയും ഭൂമിയുടെ ചരിത്രവും ഉൾക്കൊള്ളുന്നതിനായാണ് രണ്ട് ലക്ഷത്തിലധികം മുതൽ മുടക്കി ഇത്തരത്തിലുള്ള രൂപകൽപ്പന വരച്ചത് എന്ന് സ്ക്കൂൾ മാനേജ്മെന്റും പറഞ്ഞു.