മഴക്കാല രോഗങ്ങള്‍ക്ക് എതിരെ കനത്ത ജാഗ്രത വേണം ; വീണാ ജോര്‍ജ്

തിരുവനന്തപുരം : മഴക്കാല രോഗങ്ങള്‍ക്ക് എതിരെ കനത്ത ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലെയും സ്ഥിതി വിലയിരുത്തിയ മന്ത്രി തിരുവനന്തപുരം, എണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതു അറിയിച്ചു.

Advertisements

മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് ജൂണ്‍ 2 മുതല്‍ പ്രത്യേകമായി ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. ഇതുകൂടാതെ ഫീവര്‍ വാര്‍ഡുകളും ആരംഭിക്കും. ജൂണ്‍ 1, 2 തീയതികളില്‍ മരുന്നുകളുടെ സ്റ്റോക്ക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇവ ഉറപ്പ് വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏത് പനിയും പകര്‍ച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles