തിരുവല്ല പെരുന്തുരുത്തി മെഡിസിറ്റിയിലെ പോസ്റ്റ് ഓഫീസ് മാറ്റി സ്ഥാപിച്ചു

തിരുവല്ല : പെരുന്തുരുത്തി മെഡിസിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പോസ്റ്റ് ഓഫീസ് മുപ്പത് ദിവസത്തിനുള്ളിൽ മാറ്റണമെന്ന് പുഷ്പഗിരി അധികൃതർ നോട്ടീസ് നൽകിയിരുന്നു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം പന്നിക്കുഴി പാലത്തിലെ താഴെയുള്ള പെരിങ്ങര പഞ്ചായത്തിന്റെ പകൽവീട് ബിൽഡിംഗിലേക്ക് മെയ് 27 മുതൽ മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌ ഓഫീസ് നിലനിർത്തണം എന്ന് നാട്ടുകാരുടേയും, എന്റെ നാട് പെരുന്തുരുത്തി ഫേസ്ബുക്ക് കൂട്ടായ്മയുടേയും ആവശ്യ പ്രകാരം നിർത്തലാക്കാതെ മറ്റൊരു ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തന സജ്ജമാക്കി.

Advertisements

Hot Topics

Related Articles