‘കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് ഒന്നും കൊടുക്കാതെ ഇരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളത്?’ വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് ഒന്നും കൊടുക്കാതെ ഇരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളത്? വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

Advertisements

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് ഒന്നും കൊടുക്കാതെ ഇരിക്കാനുള്ള ചുമതല ആണോ വി മുരളീധരനുള്ളതെന്നും, അങ്ങനെയൊരു വകുപ്പ് കൊടുത്തിട്ടുണ്ടോയെന്നും കെ എൻ ബാലഗോപാൽ ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സംസ്ഥാനങ്ങൾക്ക് കൊടുക്കുമ്പോൾ കേരളത്തിന് കൊടുക്കരുത്, കേരളത്തിന് കിട്ടാൻ പാടില്ല എന്ന് തീരുമാനമെടുക്കാനും അതിനെ സഹായിക്കാനുമാണോ വി മുരളീധരന്‍റെ ചുമതലയെന്നും ധനമന്ത്രി പരിഹസിച്ചു.

അതേസമയം, ലോക കേരള സഭ വിവാദത്തിലും ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രതികരിച്ചു. വാർത്ത വസ്തുത വിരുദ്ധമാണെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു. ലോക കേരള സഭ കേരളീയ പ്രതിനിധ്യം ഉറപ്പാക്കുന്നതാണ്. മുൻ വർഷങ്ങളിൽ ചർച്ച ചെയ്ത കാര്യങ്ങളിലാണ് നടപ്പാക്കുന്നത്.

പണം പിരിച്ചതിനെ കുറിച്ച് അറിയില്ലെന്നും ഇത് ഔദ്യോഗികമായ കാര്യമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നോർക്കയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാർത്ത വന്നതിന് പിന്നാലെ വിവാദം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നു. മുഖ്യമന്ത്രി പോകരുതെന്ന് പ്രതിപക്ഷം പറയുന്നതിൽ അർത്ഥമില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖല സമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ്, ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമാണ് പിരിവ്.

ഗോൾഡ് പാസ് വാങ്ങുന്ന സ്പോൺസർക്ക് കേരളത്തിൽ നിന്നുള്ള വിഐപികൾക്കൊപ്പമുള്ള ഡിന്നർ അടക്കമാണ് ഓഫർ. മുൻനിരയിൽ ഇരിപ്പിടവും ലഭിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.