കോട്ടയം : അതിരമ്പുഴയിൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ കുട്ടൂസ് എന്ന് വിളിക്കുന്ന ബിബിൻ ബെന്നി (27) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനിൽ കൊലപാതകശ്രമം, കഞ്ചാവ് വില്പന, ക്വട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.