ഇടുക്കി കട്ടപ്പനയിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്: നിരവധി ആളുകളിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ : കവർന്നത് ലക്ഷങ്ങൾ 

കോട്ടയം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ. ഇടുക്കി കോഴിമല മുരിക്കാട്ടുകൂടി യ്ക്ക് സമീപം മറ്റത്തിൽ വീട്ടിൽ മനോജ് ഭാര്യ സിന്ധു മനോജി (43.) നെ ആണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

Advertisements

യൂറോപ്പ്, ഗൾഫ് നാടുകൾ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. തട്ടിപ്പ് നടത്തിയ ശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞ പ്രതിയെ കോടതിയിൽ ഹാജരാക്കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട്, എറണാകുളം,  കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി ആളുകളെ കബളിപ്പിച്ച്  പണം കൈപ്പറ്റിയതായി പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചു  വിശദമായി അന്വേഷിക്കുമെന്ന്  കട്ടപ്പന ഡിവൈഎസ്പി  വി.എ നിഷാദ് മോൻ അറിയിച്ചു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.