തിരുവനന്തപുരം : പഠനനിലവാരം ഉയര്‍ത്താൻ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂള്‍തല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്.
ഓരോ പ്രായ ഘട്ടത്തിലും കുട്ടികള്‍ നേടേണ്ട കാര്യങ്ങള്‍ നേടുന്നു എന്ന് അധ്യാപകര്‍ക്ക് ഉറപ്പാക്കാൻ കഴിയും വിധം ആണ് ഈ പരിശീലനം. തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് വി ആൻഡ് എച്ച് എസ് ഫോര്‍ ഗേള്‍സില്‍ പ്രവേശനോത്സവവും നവീകരിച്ച ഹോം തിയറ്റര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികള്‍ക്ക് മതിയായ പഠന ദിവസങ്ങള്‍ ഉറപ്പാക്കും വിധമാണ് വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസ് മുറികളില്‍ മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. ശുചിത്വ ശീലം, മാലിന്യ സംസ്കരണം തുടങ്ങി നിരവധി മൂല്യങ്ങള്‍ കുട്ടികളില്‍ ഉളവാക്കാൻ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ, ലഹരി വിരുദ്ധക്യാമ്പയിൻ, സ്കൂള്‍ പച്ചക്കറിത്തോട്ടങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തും.