പണിതിട്ടും പണി തീരാതെ കാരിക്കോട്ടിലെ വ്യദ്ധമന്ദിരം : രണ്ടാം നില പണിത് കഴിഞ്ഞപ്പോൾ കണ്ടെത്തി കയറാൻ ലിഫ്റ്റില്ലന്ന് ! 

പെരുവ: കോടികൾ മുടക്കി നിർമ്മാണം നടത്തിയിട്ടും പണി തീരാത്ത വ്യദ്ധമന്ദിരം. മുളക്കുളം പഞ്ചായത്തിലെ കാരിക്കോടിൽ പണിയുന്ന സാമൂഹ്യ നീതി വകുപ്പിൻ്റെ ജില്ല വ്യദ്ധമന്ദിരമാണ് പണിതീരാത്തത് കൊണ്ട് തുറന്നുകൊടുക്കാൻ കഴിയാതെ കാടുകയറുന്നത്. 2002 ൽ അന്നത്തെ പഞ്ചായത്തംഗമായ ടി.കെ.വാസുദേവൻ നായരുടെ നേത്യത്വത്തിലാണ് സ്ഥലം വാങ്ങിയത് തുടർന്ന് വാസുദേവൻ നായർ 2014 ൽ പ്രസിഡൻ്റായിരുന്ന കാലത്താണ് സ്ഥലം സാമൂഹ്യനീതി വകുപ്പിന് കൈമാറിയത്. 

Advertisements

അന്നു തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർത്തിയായില്ല. അവസാന ഘട്ട നിർമ്മാണങ്ങൾ പൂർത്തിയായപ്പോഴാണ് രണ്ടാം നിലയിലേക്ക് കയറാൻ ലിഫ്റ്റ് ഇല്ല എന്ന് മദ്യാഗസ്ഥർ കണ്ടു പിടിച്ചത്. ഇതോടെ ഉദ്ഘാനം നടത്താൻ കഴിയാതെ പോയതെന്നാണ് അറിയുന്നത്. ലിഫ്റ്റ് നിർമ്മാണത്തിന് ഇനി ഫണ്ട് അനുവദിക്കണം.

Hot Topics

Related Articles