പഠന സാഹചര്യങ്ങള്‍ ഏറെ സര്‍ക്കാര്‍ ഒരുക്കുന്നു : അതിനനുസരിച്ച് കുട്ടികള്‍ പഠിക്കണം : ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

അടൂര്‍ : ഏറെ പഠന സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുകയാണന്നും അതിനനുസരിച്ച് കുട്ടികള്‍ പഠിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടിസ്പീക്കര്‍. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനത്തിനു വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായ മണ്ണാണ് കേരളം. എന്നാല്‍, ഇന്ന് പട്ടികജാതിയില്‍ പെട്ടവരുടെ പഠനത്തിന് വേണ്ടി എല്ലാ സൗകര്യവും ഒരുക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ പഠനത്തിന് ഏറ്റവും പ്രാധാന്യം നല്‍കണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

Advertisements

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അടൂര്‍ നഗരസഭയില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ മുപ്പതോളം കുട്ടികളാണ് പഠിക്കുന്നത്.
ഇപ്രാവശ്യത്തെ എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ മികച്ച വിജയമാണ് ഇവിടെ ലഭിച്ചത്. എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകമായി ട്യൂഷനും ഇവിടെ നല്‍കുന്നുണ്ട്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് അധ്യക്ഷ ആയിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ബാബു, വാര്‍ഡ് കൗണ്‍സിലര്‍ രജനി രമേശ്, ഉപദേശക സമിതി അംഗം ദാസ്, പട്ടികജാതി വികസന ഓഫീസര്‍ പി.ജി. റാണി, കെ. കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Hot Topics

Related Articles